അതിര്‍ത്തിയില്‍ വീണ്ടും പാക് പ്രകോപനം - ഇന്ത്യന്‍ ആര്‍മി
ചൊവ്വാഴ്ച രാവിലെ 11 മണിയോടെ പാക് സൈന്യം ഷെല്ലാക്രമണം ശക്തമാക്കുകയായിരുന്നെന്ന് പ്രതിരോധ മന്ത്രാലയ വക്താവ് ദേവന്ദര്‍ ആനന്ദ് പറഞ്ഞു.
![അതിര്‍ത്തിയില്‍ വീണ്ടും പാക് പ്രകോപനം Pakistan violates ceasefire along Poonch അതിര്‍ത്തി പാക് പ്രകോപനം ഷെല്ലാക്രമണം ഇന്ത്യന്‍ ആര്‍മി ദേവന്ദര്‍ ആനന്ദ്](https://etvbharatimages.akamaized.net/etvbharat/prod-images/768-512-6972092-347-6972092-1588060727808.jpg)
അതിര്‍ത്തിയില്‍ വീണ്ടും പാക് പ്രകോപനം
ശ്രീനഗര്‍: നിയന്ത്രണ രേഖയില്‍ വീണ്ടും പാക് പ്രകോപനം. പാകിസ്ഥാന്‍ സേന പുഞ്ച് പ്രവിശ്യയില്‍ ഷെല്ലാക്രമണം നടത്തിയതായി പ്രതിരോധ മന്ത്രാലയം അറിയിച്ചു. ചൊവ്വാഴ്ച രാവിലെ 11 മണിയോടെ പാക് സൈന്യം ഷെല്ലാക്രമണം ശക്തമാക്കുകയായിരുന്നെന്ന് പ്രതിരോധ മന്ത്രാലയ വക്താവ് ദേവന്ദര്‍ ആനന്ദ് പറഞ്ഞു. കിര്‍ണ്ണി, ക്വാസ്ബ സെക്ടറുകളിലാണ് ആക്രമണം. ഇന്ത്യന്‍ സേന ശക്തമായ രീതിയില്‍ തിരിച്ചടിച്ചു. മാന്‍കോട്ടോ സെക്ടറില്‍ തിങ്കളാഴ്ചയും പാകിസ്ഥാന്‍ പ്രകോപനമുണ്ടാക്കിയിരുന്നു.