കശ്‌മീരിൽ നിയന്ത്രണരേഖയിൽ പാകിസ്ഥാന്‍റെ വെടിനിർത്തൽ കരാർ ലംഘനം - Pakistan violates ceasefire
പൂഞ്ചിലും മാൻകോട്ടെ സെക്‌ടറിലുമാണ് പാകിസ്ഥാൻ മോർട്ടോർ ആക്രമണം നടത്തിയത്.

കശ്‌മീരിൽ നിയന്ത്രണരേഖയിൽ പാകിസ്ഥാന്‍റെ വെടിനിർത്തൽകരാർ ലംഘനം
പൂഞ്ച്: ജമ്മു കശ്‌മീരിലെ പൂഞ്ചിലും മാൻകോട്ടെ സെക്‌ടറിലും നിയന്ത്രണരേഖയിൽ പാകിസ്ഥാന്‍റെ വെടിനിർത്തൽ കരാർ ലംഘനം. ഇന്ന് രാവിലെ 2:15ഓടെയാണ് പാകിസ്ഥാൻ കരാര്‍ ലംഘനം നടത്തിയത്. മോർട്ടോറുകൾ ഉപയോഗിച്ചായിരുന്നു പാകിസ്ഥാന്‍റെ ആക്രമണം. ഇന്ത്യൻ ആർമി തിരിച്ചടിച്ചെന്നാണ് റിപ്പോർട്ടുകൾ. മൂന്ന് മണിയോടെ വെടിനിർത്തൽ അവസാനിച്ചു.