അതിര്‍ത്തിയില്‍ വീണ്ടും പാക് പ്രകോപനം - ഇന്ത്യാ പാക് അതിര്‍ത്തി
മാന്യാരി ചോര്‍ഗലി ഭാഗത്തെ ഹീരാനഗര്‍ സെക്‌ടറില്‍ കഴിഞ്ഞ ദിവസം രാത്രി മുഴുവന്‍ വെടിവെപ്പുണ്ടായി.
![അതിര്‍ത്തിയില്‍ വീണ്ടും പാക് പ്രകോപനം Pakistan violates ceasefire അതിര്‍ത്തിയില്‍ വീണ്ടും പാക് പ്രകോപനം ഇന്ത്യാ പാക് അതിര്‍ത്തി അതിര്‍ത്തി വാര്‍ത്തകള്‍](https://etvbharatimages.akamaized.net/etvbharat/prod-images/768-512-6419575-thumbnail-3x2-pak.jpg)
അതിര്‍ത്തിയില്‍ വീണ്ടും പാക് പ്രകോപനം
ശ്രീനഗര്‍:അതിര്‍ത്തിയില്‍ പാകിസ്ഥാന്‍ വീണ്ടും വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു. കത്വ ജില്ലയിലെ അതിര്‍ത്തി പ്രദേശത്താണ് ഇന്ത്യന്‍ പോസ്‌റ്റിന് നേരെ പാകിസ്ഥാന്‍റെ ഭാഗത്തുനിന്നും വെടിവെപ്പുണ്ടായത്. മാന്യാരി ചോര്‍ഗലി ഭാഗത്തെ ഹീരാനഗര്‍ സെക്‌ടറില്‍ കഴിഞ്ഞ ദിവസം രാത്രി മുഴുവന്‍ വെടിവെപ്പുണ്ടായി. രാത്രി 9.45ന് ആരംഭിച്ച പാക് വെടിവെപ്പ് പുലര്‍ച്ചെ 4.35നാണ് അവസാനിച്ചത്. നിരവധി സാധാരണക്കാര്‍ താമസിക്കുന്ന മേഖല കൂടിയാണിത്. സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല.