ശ്രീനഗർ: ജമ്മു കശ്‌മീരില്‍ വീണ്ടും വെടിനിർത്തല്‍ കരാർ ലംഘിച്ച് പാകിസ്ഥാൻ. വിവിധ മേഖലകളിലായി നടന്ന ഏറ്റുമുട്ടലില്‍ ഒരു തീവ്രവാദിയെ സൈന്യം വധിച്ചു. വെടിവയ്‌പ്പില്‍ ഒരു ജവാൻ വീരമൃത്യു വരിച്ചു.
കശ്‌മീരില്‍ വീണ്ടും പാക് പ്രകോപനം; ഒരു ജവാന് വീരമൃത്യു - വെടിനിർത്തല്‍ ലംഘനം
കശ്‌മീരിലെ വിവിധ മേഖലകളില്‍ നടന്ന ഏറ്റുമുട്ടില്‍ ഒരു തീവ്രവാദിയെ വധിച്ച് സൈന്യം. ഒരു ജവാന് വീരമൃത്യു.
കശ്‌മീരില്‍ വെടിനിർത്തല്‍ ലംഘിച്ച് പാക് ആക്രമണം; ഒരു ജവാന് വീരമൃത്യു
രജൗരി ജില്ലയിലെ കലാക്കോട്ട് മേഖലയില്‍ നടന്ന ഏറ്റുമുട്ടലിലാണ് സേന ഒരു തീവ്രവാദിയെ വധിച്ചത്. സുന്ദർബാനി മേഖലയില്‍ നടന്ന ഏറ്റുമുട്ടലില്‍ ഇന്ത്യൻ സൈനികൻ വീരമൃത്യു വരിച്ചു. കശ്‌മീരിലെ പൂഞ്ച് ജില്ലയിലെ കിർനി മേഖലയിലെ നിയന്ത്രണരേഖയ്‌ക്ക് സമീപവും പാകിസ്ഥാൻ ആക്രമണം നടത്തി. വ്യാഴാഴ്‌ച രാത്രി 10.45നാണ് പാകിസ്ഥാൻ വെടിനിർത്തല്‍ കരാർ ലംഘിച്ചത്. തുടർന്ന് ഇന്ത്യൻ സൈന്യവും തിരിച്ചടിച്ചു.