ഇസ്ലാമാബാദ്: പാകിസ്ഥാനില്‍ തടവിലായിരുന്ന 20 മത്സ്യത്തൊഴിലാളികളെ ഇന്ന് ഇന്ത്യക്ക് കൈമാറും. മത്സ്യബന്ധനത്തിനായി പാക് സമുദ്രാതിര്‍ത്തി ലംഘിച്ചെന്ന് ആരോപിച്ച് 2018 നവംബറിലാണ് മത്സ്യത്തൊഴിലാളികളെ അറസ്റ്റ് ചെയ്തത്. മാരിടൈം സെക്യൂരിറ്റി ഏജന്‍സിയുടെ പിടിയിലായ ഇവര്‍ ലാഹോറിലെ മാലിര്‍ ജയിലില്‍ തടവിലായിരുന്നു. മത്സ്യത്തൊഴിലാളികള്‍ ആന്ധ്രാ സ്വദേശികളാണെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
പാക് പിടിയിലായ ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ ഇന്ന് വിട്ടയക്കും - പാകിസ്ഥാന്‍ ഇന്ത്യ
പാക് സമുദ്രാതിര്‍ത്തി ലംഘിച്ചെന്ന് ആരോപിച്ച് 2018 നവംബറിലാണ് മത്സ്യത്തൊഴിലാളികളെ അറസ്റ്റ് ചെയ്തത്.
![പാക് പിടിയിലായ ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ ഇന്ന് വിട്ടയക്കും pakistan-to-hand-over-20-indian-fishermen OF ANDHRA PRADESH Pakistan hand over Indian fishermen ഇന്ത്യന്‍ മത്സ്യത്തൊഴിലാളികള്‍ പാകിസ്ഥാന്‍ ഇന്ത്യ പാക് സമുദ്രാതിര്‍ത്തി ലംഘനം](https://etvbharatimages.akamaized.net/etvbharat/prod-images/768-512-5608767-1105-5608767-1578287636113.jpg)
ഇന്ത്യന്‍ മത്സ്യത്തൊഴിലാളികള്‍
അമൃത്സറിലെ വാഗാ അതിര്‍ത്തിയില്‍ വൈകിട്ട് അഞ്ച് മണിക്ക് നടക്കുന്ന കൈമാറ്റ ചടങ്ങില്‍ ആന്ധ്രപ്രദേശ് ഗുണ്ടൂര്‍ എം.എല്‍.എ മോപിദേവി വെങ്കട്ടരമണ മത്സ്യത്തൊഴിലാളികളെ സ്വീകരിക്കും. കഴിഞ്ഞ വര്‍ഷവും 360 ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ പാകിസ്ഥാന്‍ വിട്ടയച്ചിരുന്നു.