ന്യൂഡല്‍ഹി: പാക് അധിനിവേശ കശ്മീർ ഇന്ത്യക്ക് കൈമാറുന്ന വിഷയത്തില്‍ മാത്രമേ പാകിസ്ഥാനുമായി ചർച്ചയുള്ളൂവെന്ന് ഉപരാഷ്ട്രപതി വെങ്കയ്യാ നായിഡു. ഇന്ത്യയുടെ ഭാഗമാണ് പാക് അധിനിവേശ കശ്മീര്‍. ആർട്ടിക്കിൾ 370 റദ്ദാക്കിയതിലൂടെ കശ്മീരിന്‍റെ പ്രത്യക പദവി രാഷ്ട്രീയ പ്രശ്നമെന്നതിലുപരി ദേശീയ പ്രശ്നമായി മാറിയെന്നും ഉപരാഷ്ട്രപതി പറഞ്ഞു.
പാക് അധിനിവേശ കശ്മീർ ഇന്ത്യക്ക് കൈമാറണമെന്ന് ഉപരാഷ്ട്രപതി - ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു
ഇന്ത്യയോട് ചേർന്ന നാട്ടുരാജ്യമായ ജമ്മുകശ്മീരിന്‍റെ ഭാഗമാണ് പാക് അധിനിവേശ കശ്മീര്‍
ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു
പാക് അധിനിവേശ കശ്മീർ കൈമാറുന്ന വിഷയത്തിലെ പാകിസ്ഥാനുമായി ചർച്ചക്കുള്ളൂവെന്ന് പ്രതിരോധ വകുപ്പ് മന്ത്രി രാജ്നാഥ് സിങ് നേരത്തെ വ്യക്തമാക്കിയിരുന്നു. പാകിസ്ഥാന്‍ പാക്ക് അധിനിവേശ കശ്മീരിനെ ഗിൽഗിത്-ബാൾട്ടിസ്ഥാന്‍ എന്നപേരിലും ആസാദ് ജമ്മു-കശ്മീർ എന്ന പേരിലുമാണ് വേർതിരിച്ചിരിക്കുന്നത്. പ്രാദേശിക വിഭവങ്ങൾ ചൂഷണം ചെയ്യുന്നതിനും ജനസംഖ്യാനുപാതം പാക് അനുകൂലമാക്കുന്നതിനുമെതിരെ ഗിൽഗിത്-ബാൾട്ടിസ്ഥാൻ പ്രവിശ്യ ഇതിനകം രംഗത്തുണ്ട്.