ശ്രീനഗര്‍: വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് തുടര്‍ച്ചയായ മൂന്നാം ദിവസവും ഷെല്ലാക്രമണം നടത്തി പാകിസ്ഥാന്‍. കശ്‌മീരിലെ പൂഞ്ച് ജില്ലയില്‍ നിയന്ത്രണ രേഖയ്‌ക്ക് സമീപം മാന്‍കോട്ട്, മെന്താര്‍ മേഖലകളിലാണ് രാവിലെ 6 മണി മുതല്‍ പാക് സൈന്യം ഷെല്ലാക്രമണം നടത്തിയത്. ആക്രമണത്തില്‍ ആളപായം റിപ്പോര്‍ട്ട് ചെയ്‌തിട്ടില്ല.
കശ്‌മീരില്‍ ഷെല്ലാക്രമണം നടത്തി പാകിസ്ഥാന്‍ - Poonch district
പൂഞ്ച് ജില്ലയില്‍ നിയന്ത്രണ രേഖയ്‌ക്ക് സമീപം മാന്‍കോട്ട്, മെന്താര്‍ മേഖലകളിലാണ് രാവിലെ 6 മണി മുതല്‍ പാക് സൈന്യം ഷെല്ലാക്രമണം നടത്തിയത്.
കശ്‌മീരില്‍ ഷെല്ലാക്രമണം നടത്തി പാകിസ്ഥാന്‍
പാക് സേനയ്‌ക്ക് ഇന്ത്യന്‍ സൈന്യം കനത്ത തിരിച്ചടി നടത്തിയതായി അധികൃതര്‍ അറിയിച്ചു. സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്നതിനാല്‍ പ്രദേശവാസികള്‍ പരിഭ്രാന്തിയിലാണ്. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി കിര്‍നി, ഖസ്ബ മേഖലകളിലും പാക് സേന ഷെല്ലാക്രമണം നടത്തിയിരുന്നു.