ETV Bharat Kerala

കേരളം

kerala

KALOLSAVAM-2025

ETV Bharat / bharat

ഇന്ത്യന്‍ യാത്രാവിമാനത്തെ തടഞ്ഞ് പാകിസ്ഥാന്‍ - ന്യൂഡല്‍ഹി

ബാലാകോട്ടില്‍ ഇന്ത്യയുടെ വ്യോമാക്രമണത്തെത്തുടര്‍ന്ന്‌ അടച്ചിട്ടിരുന്ന ആകാശപാത തുറന്നിരുന്ന സമയത്താണ് സംഭവം

ഇന്ത്യന്‍ യാത്രാവിമാനത്തെ തടഞ്ഞ് പാക്‌ യുദ്ധവിമാനങ്ങള്‍
author img

By

Published : Oct 18, 2019, 4:24 AM IST

Updated : Oct 18, 2019, 7:17 AM IST

ന്യൂഡല്‍ഹി:120 യാത്രക്കാരുമായി ന്യൂഡല്‍ഹിയിൽ നിന്ന് കാബൂളിലേക്ക് പറന്ന സ്‌പൈസ്‌ ജെറ്റ്‌ വിമാനത്തെ പാകിസ്ഥാന് മുകളില്‍ വെച്ച് തടഞ്ഞ് എഫ്‌-16 യുദ്ധവിമാനങ്ങള്‍. ഇന്ത്യയുടെ സൈനിക വിമാനമെന്ന് തെറ്റിദ്ധരിച്ചാണ് തടഞ്ഞതെന്നാണ് പാകിസ്ഥാന്‍റെ വാദം. ബാലാകോട്ടില്‍ ഇന്ത്യയുടെ വ്യോമാക്രമണത്തെത്തുടര്‍ന്ന്‌ അടച്ചിട്ടിരുന്ന ആകാശപാത തുറന്നിരുന്ന സമയത്തായിരുന്നു ഇത്.

സ്‌പൈസ്‌ ജെറ്റ്‌ വിമാനത്തിന്‌ ഇരുവശവും പാക്‌ പോര്‍വിമാനങ്ങള്‍ പറന്നെത്തി താഴ്ന്ന് പറക്കാന്‍ നിര്‍ദേശിക്കുകയായിരുന്നു. എന്നാൽ കാബൂളിലേക്കുള്ള സ്‌പൈസ്‌ ജെറ്റ്‌ യാത്രാവിമാനമാണെന്ന് പൈലറ്റ്‌ അറിയിച്ചതോടെ പോകാന്‍ അനുവദിക്കുകയായിരുന്നു. അഫ്‌ഗാനിസ്ഥാന്‍റെ അതിര്‍ത്തി വരെ യുദ്ധവിമാനങ്ങള്‍ ഒപ്പം പറന്നു എന്നാണ് പുറത്തു വരുന്ന വിവരം. സ്‌പൈസ് ജെറ്റിന്‍റെ എസ്‌ജി-21 കോഡ്‌ നമ്പറിലുള്ള വിമാനത്തിലെ യാത്രക്കാര്‍ക്കാണ് ദുരനുഭവം.

Last Updated : Oct 18, 2019, 7:17 AM IST

For All Latest Updates

ABOUT THE AUTHOR

...view details