ശ്രീനഗർ: ജമ്മു കശ്‌മീരിൽ പാകിസ്ഥാൻ സൈന്യത്തിന്‍റെ ആക്രമണം തുടരുന്നു. പൂഞ്ച്, കത്വ ജില്ലകളിലെ നിയന്ത്രണ രേഖകളിലാണ് പാക് സൈന്യം വെടിവെപ്പും ഷെല്ലാക്രമണവും നടത്തിയത്. ഇന്ത്യയിൽ നിന്ന് ആളപായവും നാശനഷ്‌ടങ്ങളും റിപ്പോർട്ട് ചെയ്‌തിട്ടില്ല. ഞായറാഴ്‌ച രാവിലെ 6.15 ഓടെയാണ് പാക് സൈന്യം പൂഞ്ചിലെ ബലാക്കോട്ട് നിയന്ത്രണ രേഖയിൽ അപ്രതീക്ഷിതമായി വെടിവെപ്പ് നടത്തിയത്. ഇന്ത്യൻ സേന ശക്തമായി തിരിച്ചടിച്ചതായി പ്രതിരോധ സേന വക്താവ് പറഞ്ഞു.
ജമ്മു കശ്‌മീരിലെ നിയന്ത്രണ രേഖകളിൽ പാക് ആക്രമണം തുടരുന്നു - പൂഞ്ച്
പൂഞ്ച്, കത്വ ജില്ലകളിലെ നിയന്ത്രണ രേഖകളിലാണ് പാക് സൈന്യം വെടിവെപ്പും ഷെല്ലാക്രമണവും നടത്തിയത്. ആക്രമണത്തിൽ ഇന്ത്യയിൽ നിന്ന് ആളപായവും നാശനഷ്‌ടങ്ങളും റിപ്പോർട്ട് ചെയ്‌തിട്ടില്ല
ജമ്മു കശ്‌മീരിലെ നിയന്ത്രണ രേഖകളിൽ പാക് ആക്രമണം തുടരുന്നു
കത്വയില്‍ കരോൾ മാട്രായ് പ്രദേശത്തെ നിയന്ത്രണരേഖയിലും പാക് സൈന്യം വെടിവെപ്പ് നടത്തി. പുലർച്ചെ ഒരു മണി മുതൽ ആരംഭിച്ച ഷെല്ലാക്രമണവും വെടിവെപ്പും നാലരമണിക്കൂറോളം തുടർന്നു. ജമ്മു കശ്‌മീർ അതിർത്തികളിലെ പാകിസ്ഥാൻ ആക്രമണം വർധിച്ചു വരികയാണ്. ജൂണ്‍ 10 വരെയുള്ള കണക്കെടുത്താൽ ഏകദേശം 2027 വെടിനിർത്തൽ കരാര്‍ ലംഘനങ്ങൾ റിപ്പോർട്ട് ചെയ്‌തിട്ടുണ്ട്. രജൗരിയിലും പൂഞ്ചിലും പാകിസ്ഥാന്‍ ഈ മാസം നടത്തിയ ആക്രമണങ്ങളിൽ മൂന്ന് ഇന്ത്യന്‍ സൈനികർ വീരമൃത്യു വരിച്ചു.