കേരളം

kerala

ETV Bharat / bharat

കശ്മീര്‍ വിഷയം പരിഹരിക്കുന്നവര്‍ക്ക് നൊബല്‍ പുരസ്കാരം നല്‍കണം; ഇമ്രാൻ ഖാൻ - ഇമ്രാന്‍ ഖാന്‍

പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന് സമാധാനത്തിനുള്ള നൊബേല്‍ പുരസ്കാരം  നല്‍കണമെന്ന് ആവശ്യമുന്നയിച്ച് പാക് അസംബ്ലിയില്‍ പ്രമേയം. സമാധാനം സ്ഥാപിക്കാനുള്ള നടപടികളാണ് ഇമ്രാന്‍ ഖാന്‍ സ്വീകരിച്ചതെന്നാണ് പ്രധാനമന്ത്രിയെ അനുകൂലിക്കുന്നവരുടെ വാദം.

ഇമ്രാന്‍ ഖാന്‍

By

Published : Mar 4, 2019, 12:57 PM IST

കശ്മീര്‍ ജനതയുടെ ഇച്ഛയ്ക്കനുസരിച്ച് പ്രശ്നം പരിഹരിക്കുന്നവര്‍ക്ക് നൊബേല്‍ പുരസ്കാരം നല്‍കണമെന്ന് പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ഖാന്‍. എന്നാൽ തനിക്ക് നൊബേൽ പുരസ്കാരത്തിന് അർഹതയില്ലെന്നും ഇമ്രാൻ ഖാൻ കൂട്ടിച്ചേർത്തു.

പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന് സമാധാനത്തിനുള്ള നൊബേല്‍ പുരസ്കാരം നല്‍കണമെന്ന് ആവശ്യമുന്നയിച്ച് പാക് അസംബ്ലിയില്‍ പ്രമേയം അവതരിപ്പിച്ചിരുന്നു. പാക് കസ്റ്റഡിയിലായിരുന്ന ഇന്ത്യന്‍ വ്യോമസേന വിംഗ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ധമാനെ സമാധാന സൂചകമായി വിട്ടയ്ക്കാനുള്ള തീരുമാനമെടുത്തത് പരിഗണിച്ചായിരുന്നു പ്രമേയം. പാകിസ്ഥാനിലെ വാര്‍ത്താവിതരണ വകുപ്പ് മന്ത്രി ഫവാദ് ചൗധരിയാണ് ഈ ആവശ്യമുയര്‍ത്തിയത്. ഇന്ത്യന്‍ വൈമാനികനെ കൈമാറിയ ശേഷം വലിയ തോതില്‍ ഇമ്രാന്‍ ഖാനെ പുകഴ്ത്തുന്ന കുറിപ്പുകള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.

പിന്നീട് നൊബേല്‍ സമ്മാനം ഇമ്രാന്‍ ഖാന് നല്‍കണമെന്ന് ആവശ്യവുമായി ക്യാമ്പയിനുകളും തുടങ്ങി. ഇത് കൂടാതെ ഈ ആവശ്യമുയര്‍ത്തി 2,00,000 പേര്‍ ഒപ്പിട്ട കത്തും തയാറാക്കിയിട്ടുണ്ട്. ഇന്ത്യ-പാക് ബന്ധം വഷളായ സാഹചര്യത്തില്‍ സമാധാനം സ്ഥാപിക്കാനുള്ള നടപടികളാണ് ഇമ്രാന്‍ ഖാന്‍ സ്വീകരിച്ചതെന്നാണ് പാക് പ്രധാനമന്ത്രിയെ അനുകൂലിക്കുന്നവരുടെ വാദം.

ABOUT THE AUTHOR

...view details