ഇന്ത്യക്ക് വീണ്ടും വ്യോമപാത നിഷേധിച്ച് പാകിസ്ഥാന്‍ - പാകിസ്ഥാന്‍ വ്യോമപാത
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സൗദി സന്ദര്‍ശനത്തിന് പാക് വ്യോമപാത തുറന്നു നല്‍കണമെന്ന ആവശ്യമാണ് പാകിസ്ഥാന്‍ നിരാകരിച്ചത്
ന്യൂ ഡല്‍ഹി: ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിദേശയാത്രക്ക് വ്യോമപാത നിഷേധിച്ച് പാകിസ്ഥാന്‍. മോദിയുടെ സൗദി സന്ദര്‍ശനത്തിനായി പാകിസ്ഥാനിലൂടെയുള്ള വ്യോമപാത തുറന്നുതരണമെന്ന ഇന്ത്യയുടെ ആവശ്യം പാകിസ്ഥാവന്‍ അംഗീകരിച്ചില്ല. പാത തുറന്നുകൊടുക്കാനാകില്ലെന്ന് പാകിസ്ഥാന്‍ ഇന്ത്യന്‍ ഹൈക്കമ്മീഷണറെ അറിയിച്ചു. നേരത്തെ മോദിയുടെ അമേരിക്കന്‍ യാത്രക്കും സമാനരീതിയില്‍ പാക്കിസ്ഥാൻ വ്യോമപാത നിഷേധിച്ചിരുന്നു. കശ്മീരില്‍ ഇന്ത്യ നടത്തുന്ന അതിക്രമങ്ങൾ കണക്കിലെടുത്താണ് തീരുമാനമെന്ന് പാകിസ്ഥാന്‍ വിദേശകാര്യമന്ത്രി ഷാ മഹ്മൂദ് ഖുറേശി അന്ന് അറിയിച്ചിരുന്നു.