ന്യൂഡൽഹി:വെള്ളിയാഴ്ച കറാച്ചി വിമാനത്താവളത്തിന് സമീപം തകർന്ന പിഐഎ വിമാനാപകടത്തിൽ രക്ഷപ്പെട്ടത് രണ്ട് പേർ മാത്രം. ബാങ്ക് ഓഫ് പഞ്ചാബ് ടോപ്പ് എക്സിക്യൂട്ടീവ് സഫർ മസൂദാണ് പരിക്കുകളോടെ രക്ഷപ്പെട്ട ഒരാൾ. പടിഞ്ഞാറൻ ഉത്തർപ്രദേശിലെ അമ്രോഹയാണ് അദ്ദേഹത്തിന്‍റെ ജന്മദേശം. 'പക്കീസ' എന്ന ചിത്രത്തിലൂടെ പ്രശസ്തി നേടിയ കമൽ അമ്രോഹിയുടെ കുടുംബത്തിൽ പെട്ടയാളാണ് അദ്ദേഹം. 1952ലാണ് അദ്ദേഹത്തിന്‍റെ കുടുംബം പാകിസ്ഥാനിലേക്ക് കുടിയേറിയത്. അപകടത്തിന് ശേഷം കറാച്ചിയിലെ മസൂദിന്‍റെ കുടുംബവുമായി സംസാരിച്ചെന്ന് ബന്ധു ആദിൽ പറഞ്ഞു. അപകടത്തിൽ അത്ഭുതകരമായി രക്ഷപ്പെട്ടതിൽ എല്ലാവർക്കും ആശ്വാസമുണ്ടെന്നും ആദിൽ പറഞ്ഞു.
കറാച്ചി വിമാനാപകടത്തിൽ രക്ഷപ്പെട്ടവരിൽ കമൽ അമ്രോഹിയുടെ ബന്ധുവും - കമൽ അമ്രോഹി
ബാങ്ക് ഓഫ് പഞ്ചാബ് ടോപ്പ് എക്സിക്യൂട്ടീവ് സഫർ മസൂദാണ് പരിക്കുകളോടെ രക്ഷപ്പെട്ട ഒരാൾ.
![കറാച്ചി വിമാനാപകടത്തിൽ രക്ഷപ്പെട്ടവരിൽ കമൽ അമ്രോഹിയുടെ ബന്ധുവും Pakistan crash Crash survivor India connection Plane crash PIA plane Karachi airport PIA Pakistan കറാച്ചി വിമാനാപകടം 'പക്കീസ' കമൽ അമ്രോഹി കറാച്ചി വിമാനത്താവളം](https://etvbharatimages.akamaized.net/etvbharat/prod-images/768-512-7313882-138-7313882-1590218587195.jpg)
കറാച്ചി വിമാനാപകടത്തിൽ രക്ഷപ്പെട്ടവരിൽ കമൽ അമ്രോഹിയുടെ ബന്ധുവും
2015 ൽ കറാച്ചിയിൽ വെച്ചാണ് മസൂദിനെ കണ്ടതെന്നും മസൂദ് ഇന്ത്യയെ വളരെയധികം ഇഷ്ടപ്പെടുന്നുവെന്നും തന്‍റെ പൂർവ്വിക ഭവനം കാണാൻ അമ്രോഹ സന്ദർശിക്കാൻ ആഗ്രഹിക്കുന്നുവെന്നും മസൂദ് പറഞ്ഞിരുന്നു. മുത്തച്ഛൻ മസൂദ് ഹസൻ അഭിഭാഷകനും പിതാവ് മുന്നവാർ സയീദ് പാകിസ്ഥാനിലെ ടിവി ആർട്ടിസ്റ്റുമായിരുന്നു. പിഐഎ എ 320 വിമാനത്തിൽ 90 ഓളം യാത്രക്കാരെയും എട്ട് ക്രൂ അംഗങ്ങളും ഉണ്ടായിരുന്നു. വിമാനം മോഡൽ കോളനിയിലെ ജിന്ന ഗാർഡൻസിന് സമീപം ജനസാന്ദ്രത മേഖലയിൽ തകർന്ന് വീഴുകയായിരുന്നു.