കേരളം

kerala

ETV Bharat / bharat

കുപ്വാരയിൽ വീണ്ടും പാകിസ്ഥാൻ ആക്രമണം - പാകിസ്ഥാൻ ആക്രമണം

തങ്ദാർ പ്രദേശത്തെ നിയന്ത്രണ രേഖയിൽ മോർട്ടാറുകളും മറ്റ് ആയുധങ്ങളും ഉപയോഗിച്ച് പാകിസ്ഥാൻ സൈന്യം ആക്രമണം നടത്തി

1
1

By

Published : Nov 16, 2020, 9:24 PM IST

ശ്രീനഗർ: കുപ്വാരയിൽ പാകിസ്ഥാൻ വെടിനിർത്തൽ കരാർ ലംഘിച്ചു. തങ്ദാർ പ്രദേശത്തെ നിയന്ത്രണ രേഖയിൽ മോർട്ടാറുകളും മറ്റ് ആയുധങ്ങളും ഉപയോഗിച്ച് പാകിസ്ഥാൻ സൈന്യം ആക്രമണം നടത്തിയതായി പ്രതിരോധ വക്താവ് രാജേഷ് കാലിയ പറഞ്ഞു. തിങ്കളാഴ്‌ച വൈകുന്നേരമാണ് പാകിസ്ഥാൻ ആക്രമണം ആരംഭിച്ചത്. ഇന്ത്യൻ സേന ശക്തമായി തിരിച്ചടിച്ചു. പാകിസ്ഥാന്‍റെ തുടർച്ചയായ ആക്രമണത്തിൽ നാല് ഇന്ത്യൻ ആർമി സൈനികർ, ബി‌എസ്‌എഫ് ഉദ്യോഗസ്ഥൻ, നാല് സാധാരണക്കാർ എന്നിവർക്ക് ജീവൻ നഷ്‌ടപ്പെട്ടു.

ABOUT THE AUTHOR

...view details