ബാരാമുള്ളയിൽ വീണ്ടും പാകിസ്ഥാൻ ആക്രമണം - ഹാജിപീർ
ഇന്ന് പുലർച്ചെയാണ് ഒരു പ്രകോപനവും കൂടാതെ പാകിസ്ഥാൻ സൈന്യം ഷെല്ലാക്രമണവും വെടിവെയ്‌പ്പും നടത്തിയത്.
ബാരാമുള്ളയിൽ വീണ്ടും പാകിസ്ഥാൻ ആക്രമണം
ശ്രീനഗർ: ബാരാമുള്ളയിലെ നിയന്ത്രണ രേഖയിൽ പാകിസ്ഥാൻ വീണ്ടും വെടിനിർത്തൽ കരാർ ലംഘിച്ചു. ഹാജിപീർ മേഖലയിലാണ് പാകിസ്ഥാൻ സൈന്യം പ്രകോപനമില്ലാതെ ഷെല്ലാക്രമണവും വെടിവെയ്‌പ്പും നടത്തിയത്. ഇന്ത്യൻ സേന ശക്തമായി തിരിച്ചടിച്ചു. ആക്രമണങ്ങളുടെ സാഹചര്യത്തിൽ റമദാൻ മാസത്തിലെ ഉപവാസത്തിലുള്ള ഗ്രാമവാസികൾ കുടുംബങ്ങളുമായുള്ള ഒത്തുചേരൽ ഒഴിവാക്കി.