കേരളം

kerala

ETV Bharat / bharat

പാകിസ്ഥാനില്‍ അതിർത്തി പ്രവിശ്യയിലെ ഏഴ് നഗരങ്ങളിൽ 15 ദിവസത്തേക്ക് സ്മാർട്ട് ലോക്ക് ഡൗൺ - 7 cities in Punjab

ലാഹോർ, മുൾട്ടാൻ, ഫൈസലാബാദ്, ഗുജ്‌റൻവാല, സിയാൽകോട്ട്, ഗുജറാത്ത്, റാവൽപിണ്ടി എന്നിവിടങ്ങളിൽ പഞ്ചാബ് പകർച്ചവ്യാധി ഓർഡിനൻസ് 2020 പ്രകാരം ജൂലായ് 24 അർദ്ധരാത്രി വരെയാണ് ലോക്ക് ഡൗൺ പ്രഖ്യാപിച്ചത്.

ലാഹോർ അതിർത്തി പ്രവിശ്യ പഞ്ചാബ് സർക്കാർ പകർച്ചവ്യാധി ഓർഡിനൻസ് 7 cities in Punjab smart lockdown Mapping*
അതിർത്തി പ്രവിശ്യയിലെ ഏഴ് നഗരങ്ങളിൽ 15 ദിവസത്തേക്ക് സ്മാർട്ട് ലോക്ക് ഡൗൺ

By

Published : Jul 10, 2020, 3:18 PM IST

ലാഹോർ: പാകിസ്ഥാനിലെ അതിർത്തി പ്രവിശ്യയിലെ ഏഴ് നഗരങ്ങളിൽ 15 ദിവസത്തേക്ക് പഞ്ചാബ് സർക്കാർ സ്മാർട്ട് ലോക്ക് ഡൗൺ പ്രഖ്യാപിച്ചു. ലാഹോർ, മുൾട്ടാൻ, ഫൈസലാബാദ്, ഗുജ്‌റൻവാല, സിയാൽകോട്ട്, ഗുജറാത്ത്, റാവൽപിണ്ടി എന്നിവിടങ്ങളിൽ പഞ്ചാബ് പകർച്ചവ്യാധി ഓർഡിനൻസ് 2020 പ്രകാരം ജൂലായ് 24 അർദ്ധരാത്രി വരെയാണ് ലോക്ക് ഡൗൺ പ്രഖ്യാപിച്ചത്.

പകർച്ചവ്യാധി വർധിച്ചുവരുന്ന സാഹചര്യത്തിലാണ് തീരുമാനം. ഇതു സംബന്ധിച്ച വാർത്ത, ന്യൂസ് ഇന്‍റർനാഷണലാണ് റിപ്പോർട്ട് ചെയ്തത്.

ആരോഗ്യ മന്ത്രാലയത്തിന്‍റെ കണക്ക് പ്രകാരം പഞ്ചാബിൽ 85,261, സിന്ധ് പ്രവിശ്യയിൽ 100,900, ഖൈബർ പഖ്തുൻഖ്വയിൽ 29,406, ബലൂചിസ്ഥാനിൽ 11,099, ഇസ്ലാമാബാദിൽ 13,829, ഗിൽഗിത്- ബാൾട്ടിസ്ഥാനിൽ 1,619, പാകിസ്ഥാൻ അധിനിവേശ കശ്മീരിൽ 1,485 എന്നിങ്ങനെയാണ് കൊവിഡ് ബാധിച്ചവരുടെ കണക്ക്. സിന്ധ് പ്രവിശ്യയിൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 75 മരണങ്ങൾ കൂടി റിപ്പോർട്ട് ചെയ്തു. വൈറസ് മൂലമുള്ള മരണസംഖ്യ ഇതോടെ 5,058 ആയി.

ABOUT THE AUTHOR

...view details