കേരളം

kerala

ETV Bharat / bharat

അതിർത്തിയിൽ പാക് പ്രകോപനം തുടരുന്നു: സുന്ദർബനിയില്‍ വെടിവെയ്പ് - india

ചൊവ്വാഴ്ച രാവിലെ പതിനൊന്നരയോടെ നൗഷേര സെക്ടറിലും പാക് സൈന്യം ഇന്ത്യൻ സൈനിക പോസ്റ്റുകൾക്ക് നേരെ തുടർച്ചയായി വെടിയുതിർത്തിരുന്നു.

പ്രതീകാത്മക ചിത്രം

By

Published : Mar 6, 2019, 10:47 AM IST

വെടിനിർത്തൽ കരാർ ലംഘിച്ച് അതിർത്തിയിൽ പാകിസ്ഥാൻ വീണ്ടും വെടിവെയ്പ് തുടരുന്നു. രജൗരി ജില്ലയിലെ സുന്ദർബനി സെക്ടറിലെ ഇന്ത്യൻ സൈനിക പോസ്റ്റിന് നേരെയാണ് പാക് സൈന്യം വെടിയുതിർത്തത്. പുലർച്ചെ മൂന്നരയോടെ തുടങ്ങിയ പാക് വെടിവയ്പ് നാലര വരെ നീണ്ടു.

ഇന്നലെ രാവിലെയും ഇതേ മേഖലയിൽ പാകിസ്ഥാൻ വെടി നിർത്തൽ കരാർ ലംഘിച്ചിരുന്നു. ഇന്ത്യൻ സൈന്യവും ശക്തമായി തിരിച്ചടി നടത്തുന്നുണ്ട്. പുല്‍വാമ ഭീകരാക്രമണത്തിന് തിരിച്ചടിയായി ഫെബ്രുവരി 26-ന് നടന്ന ബാലാകോട്ട് വ്യോമാക്രമണത്തിന്ശേഷമാണ് കരാറുകൾ ലംഘിച്ച് അതിർത്തിയിൽ പാകിസ്ഥാൻ വെടിവയ്പ്പും ഷെല്ലാക്രമണവും നടത്തുന്നത്.

ABOUT THE AUTHOR

...view details