ജമ്മു-കശ്മീരിലെ പൂഞ്ചില്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് പാകിസ്ഥാന്‍; ശക്തമായി തിരിച്ചടിച്ച് ഇന്ത്യ
ജമ്മു കശ്മീരിലെ പൂഞ്ചിൽ പാകിസ്ഥാന്‍ വെടിനിർത്തൽ കരാർ ലംഘിച്ചു. പൂഞ്ച് ജില്ലയിലെ ഷാഹ് പൂർ, കിർണി, ദേഗ് വാർ എന്നീ സെക്ടറുകളിലാണ് പാക് സേന വെടിവെപ്പ് നടത്തിയത്
പൂഞ്ച്: ജമ്മു കശ്മീരിലെ പൂഞ്ചിൽ പാകിസ്ഥാന്‍ വെടിനിർത്തൽ കരാർ ലംഘിച്ചു. പൂഞ്ച് ജില്ലയിലെ ഷാഹ് പൂർ, കിർണി, ദേഗ് വാർ എന്നീ സെക്ടറുകളിലാണ് പാക് സേന വെടിവെപ്പ് നടത്തിയത്. ശനിയാഴ്ച രാവിലെ 9.15ന് നിയന്ത്രണ രേഖയിലാണ് ചെറിയ ആയുധങ്ങളും മോർട്ടാർ ഷെല്ലുകളും ഉപയോഗിച്ച് പാകിസ്ഥാന്‍ ആക്രമണം നടത്തിയതെന്ന് കരസേന അറിയിച്ചു. പാക് വെടിവെപ്പിന് പിന്നാലെ അതിർത്തി രക്ഷാസേന ശക്തമായി തിരിച്ചടിച്ചതായി പ്രതിരോധ വക്താവ് ലഫ്. കേണൽ ദേവേന്ദർ ആനന്ദ് വ്യക്തമാക്കി. ആഗസ്റ്റ് 28ന് പൂഞ്ച് ജില്ലയിലെ ബാലാകോട്ട് സെക്ടറിലെ നിയന്ത്രണരേഖയിൽ പാകിസ്ഥാന്‍ സേന ഇന്ത്യൻ പ്രദേശത്തേക്ക് വെടിവെപ്പ് നടത്തിയിരുന്നു.