ജമ്മു കശ്‌മീരില്‍ പാകിസ്ഥാന്‍ വീണ്ടും വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു - ജമ്മു കശ്‌മീര്‍
വൈകുന്നേരം 6.45മുതലാണ് പാക് പ്രകോപനമുണ്ടായത്. ബരാമുള്ള ജില്ലയില്‍ രാംപൂര്‍ സെക്‌ടറിലും പാകിസ്ഥാന്‍ വെടിനിര്‍ത്തല്‍ ലംഘിച്ചിരുന്നു.
![ജമ്മു കശ്‌മീരില്‍ പാകിസ്ഥാന്‍ വീണ്ടും വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു Pak violates ceasefire in J-K's Nowshera sector പാകിസ്ഥാന്‍ വീണ്ടും വെടിനിര്‍ത്തല്‍ ലംഘിച്ചു നൗഷേര മേഖല ജമ്മു കശ്‌മീര്‍ ceasefire in J-K's Nowshera sector](https://etvbharatimages.akamaized.net/etvbharat/prod-images/768-512-7703083-41-7703083-1592670711225.jpg)
ജമ്മു കശ്‌മീരിലെ നൗഷേര മേഖലയില്‍ പാകിസ്ഥാന്‍ വീണ്ടും വെടിനിര്‍ത്തല്‍ ലംഘിച്ചു
ശ്രീനഗര്‍:ജമ്മു കശ്‌മീരിലെ നൗഷേര മേഖലയില്‍ പാകിസ്ഥാന്‍ വീണ്ടും വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു. രജൗരി ജില്ലയിലെ നൗഷേര മേഖലിയിലെ നിയന്ത്രണ രേഖയ്‌ക്ക് സമീപമാണ് പാകിസ്ഥാന്‍ വെടിവെപ്പും മോര്‍ട്ടാര്‍ ഷെല്ലാക്രമണവും നടത്തിയത്. വൈകുന്നേരം 6.45മുതലാണ് പാക് പ്രകോപനമുണ്ടായത്. സൈന്യം തിരിച്ചടി നല്‍കുകയാണ്. ബരാമുള്ള ജില്ലയില്‍ രാംപൂര്‍ സെക്‌ടറിലും ശനിയാഴ്ചയും പാകിസ്ഥാന്‍ വെടിനിര്‍ത്തല്‍ ലംഘിച്ചിരുന്നു. നാല് സാധാരണക്കാര്‍ക്കാണ് പാക് വെടിവെപ്പില്‍ പരിക്കേറ്റത്.