ശ്രീനഗർ: പൂഞ്ച് ജില്ലയിലെ ബാലകോട്ട് സെക്ടറിൽ പാകിസ്ഥാൻ സൈന്യം വീണ്ടും വെടിനിർത്തൽ കരാർ ലംഘിച്ചു. ചെറിയ ആയുധങ്ങൾ ഉപയോഗിച്ച് ആരംഭിച്ച വെടിവയ്പ്പിൽ പാകിസ്ഥാൻ മോർട്ടാർ ഉപയോഗിച്ച് ഷെല്ലാക്രമണവും നടത്തി. 22 മണിക്കൂറാണ് പാക് സൈന്യം ആക്രമണം തുടർന്നത്. ഇന്ത്യൻ സൈന്യം ശക്തമായി തിരിച്ചടിക്കുകയാണ്.
കശ്മീരില്‍ പാകിസ്ഥാൻ വെടിനിർത്തൽ കരാർ ലംഘിച്ചു - ബാലകോട്ട്
പൂഞ്ച് ജില്ലയിലെ ഗുൽപൂർ സെക്ടറിൽ പാകിസ്ഥാൻ തിങ്കളാഴ്ച വെടിനിർത്തൽ കരാർ ലംഘിച്ചിരുന്നു. രാജൗരി ജില്ലയിലെ സുന്ദർബാനി സെക്ടറിലെ നിയന്ത്രണ രേഖയിലും പാകിസ്ഥാൻ സൈന്യം വെടിവെയ്പ്പ് നടത്തിയതായാണ് റിപ്പോർട്ട്.
ജമ്മു കശ്മീരിലെ ബാലകോട്ട് സെക്ടറിൽ വെടിനിർത്തൽ കരാർ ലംഘിച്ച് പാക്കിസ്ഥാൻ
പൂഞ്ച് ജില്ലയിലെ ഗുൽപൂർ സെക്ടറിൽ പാക്കിസ്ഥാൻ തിങ്കളാഴ്ച വെടിനിർത്തൽ കരാർ ലംഘിച്ചിരുന്നു. രാജൗരി ജില്ലയിലെ സുന്ദർബാനി സെക്ടറിലെ നിയന്ത്രണ രേഖയിലും പാകിസ്ഥാൻ സൈന്യം വെടിവെയ്പ്പ് നടത്തിയതായാണ് റിപ്പോർട്ട്.
Last Updated : May 20, 2020, 9:29 AM IST