ശ്രീനഗർ:തുടർച്ചയായ മൂന്നാം ദിവസവും ജമ്മു കശ്‌മീരിൽ പാക് പ്രകോപനം തുടരുന്നു. പൂഞ്ച് ജില്ലയിലെ നിയന്ത്രണ രേഖയോട് ചേർന്ന പ്രദേശത്താണ് പാകിസ്ഥാൻ വെടിനിർത്തൽ ലംഘനം നടത്തിയത്. പാകിസ്ഥാൻ പ്രകോപനമില്ലാതെ വെടിനിർത്തൽ നിയമലംഘനം ആരംഭിക്കുകയായിരുന്നുവെന്ന് പ്രതിരോധ മന്ത്രാലയ വക്താവ് കേണൽ ദേവേന്ദർ ആനന്ദ് പറഞ്ഞു.
കശ്‌മീരിൽ മൂന്നാം ദിവസവും പാക് പ്രകോപനം തുടരുന്നു - പ്രതിരോധ മന്ത്രാലയം വക്താവ്
മൂന്ന് ദിവസങ്ങളിലായി പാകിസ്ഥാൻ നടത്തുന്ന നിയന്ത്രണ രേഖയിലെ നാലാമത്തെ വെടിനിർത്തൽ ലംഘനമാണിതെന്നും പ്രതിരോധ മന്ത്രാലയം വക്താവ് വ്യക്തമാക്കി.
ജമ്മു കശ്‌മീരിൽ മൂന്നാം ദിവസവും പാക് പ്രകോപനം തുടരുന്നു
ഇന്ത്യൻ ആർമി തിരിച്ചടിച്ചെന്നും കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി പാകിസ്ഥാൻ നടത്തുന്ന നിയന്ത്രണ രേഖയിലെ നാലാമത്തെ വെടിനിർത്തൽ ലംഘനമാണിതെന്നും പ്രതിരോധ മന്ത്രാലയം വക്താവ് വ്യക്തമാക്കി.