പൂഞ്ച് സെക്‌ടറിൽ ഷെല്ലാക്രമണം
ഇന്ത്യൻ ആർമി ശക്തമായി തിരിച്ചടിച്ചെന്ന് പ്രതിരോധ വക്താവ് പറഞ്ഞു.
പൂഞ്ച് സെക്‌ടറിൽ ഷെല്ലാക്രമണം
ശ്രീനഗര്‍: ജമ്മുവിലെ പൂഞ്ച് സെക്‌ടറിൽ പാകിസ്ഥാൻ ഷെല്ലാക്രമണം നടത്തിയെന്ന് ഇന്ത്യൻ പ്രതിരോധ വക്താവ് പറഞ്ഞു. ശനിയാഴ്ച ഉച്ചക്ക് 12.30യോടെ മോര്‍ട്ടര്‍ ഷെല്ലാക്രമണങ്ങൾ ആരംഭിക്കുകയായിരുന്നെന്നും ഇന്ത്യൻ ആർമി ശക്തമായി തിരിച്ചടിച്ചെന്നും പ്രതിരോധ വക്താവ് കൂട്ടിച്ചേർത്തു. ഇന്ത്യൻ ഭാഗത്ത് പരിക്കുകൾ റിപ്പോർട്ട് ചെയ്‌തിട്ടില്ലെന്നും അതിർത്തി കടന്നുള്ള ഷെല്ലാക്രമണം തുടരുകയാണെന്നും പ്രതിരോധ വക്താവ് പറഞ്ഞു.