പാകിസ്ഥാൻ്റെ വെടിനിർത്തൽ കരാർ ലംഘിച്ചുവെന്ന് ഇന്ത്യന്‍ പ്രതിരോധ വക്താവ് - jammu kashmir
പൂഞ്ചിലെ മെന്തർ സെക്ടറിലേക്കും രജൗരിലേക്കും വെടിവെയ്‌പും ഷെല്ലാക്രമണവും നടത്തുകയായിരുന്നുവെന്നും ഇന്ത്യൻ സേന ശക്തമായി തിരിച്ചടിച്ചെന്നും ഇന്ത്യൻ പ്രതിരോധ വക്താവ് അറിയിച്ചു
ഗ്രാമങ്ങളെയും ഫോർവേർഡ് ബ്ലോക്കുകളെയും ലക്ഷ്യമാക്കി പാകിസ്ഥാൻ്റെ വെടിനിർത്തൽ കരാർ ലംഘനം
ശ്രീനഗർ:പൂഞ്ച്, രജൗരി ജില്ലകളെയും ഫോർവേർഡ് ബ്ലോക്കുകളെയും ലക്ഷ്യമാക്കി പാകിസ്ഥാൻ വെടിനിർത്തൽ കരാർ ലംഘനം നടത്തിയെന്ന് ഇന്ത്യന്‍ പ്രതിരോധ വക്താവ് അറിയിച്ചു. പൂഞ്ചിലെ മെന്തർ സെക്ടറിലേക്കും രജൗരിലേക്കും പാകിസ്ഥാൻ വെടിവെയ്‌പും ഷെല്ലാക്രമണവും നടത്തുകയായിരുന്നുവെന്നും ഇന്ത്യൻ സേന ശക്തമായി തിരിച്ചടിച്ചെന്നും പ്രതിരോധ വക്താവ് അറിയിച്ചു. ഇന്ത്യൻ സേനയിൽ ആർക്കും പരിക്കേറ്റില്ലെന്നും പ്രതിരോധ വക്താവ് കൂട്ടിച്ചേർത്തു.