പൂഞ്ചിൽ വെടിനിർത്തൽ കരാർ ലംഘിച്ച് പാകിസ്ഥാൻ - ശ്രീനഗർ
ഇന്നലെ രാത്രി ആരംഭിച്ച ഷെല്ലാക്രമണം രാവിലെ വരെ നീണ്ടു നിന്നുവെന്ന് പ്രതിരോധ വക്താവ് അറിയിച്ചു.

പൂഞ്ചിൽ വെടിനിർത്തൽ കരാർ ലംഘിച്ച് പാകിസ്ഥാൻ
ശ്രീനഗർ : പൂഞ്ചിലെ നിയന്ത്രണരേഖ മേഖലയിൽ പാകിസ്ഥാൻ വെടിവെയ്‌പും മോർട്ടാർ ഷെല്ലാക്രമണവും നടത്തിയെന്ന് ഇന്ത്യൻ പ്രതിരോധ വക്താവ് പറഞ്ഞു. ഇന്നലെ രാത്രി ആരംഭിച്ച ആക്രമണം ഇന്ന് രാവിലെ വരെ തുടരുകയായിരുന്നുവെന്നും ഇന്ത്യൻ സേന ശക്തമായി തിരിച്ചടിച്ചെന്നും പ്രതിരോധ വക്താവ് കൂട്ടിച്ചേർത്തു.