ശ്രീനഗർ:പൂഞ്ച് ജില്ലയിൽ പാകിസ്ഥാൻ വീണ്ടും വെടിനിർത്തൽ കരാർ ലംഘിച്ചു. ഏകദേശം ഉച്ചക്ക് 1.50ഓടെയാണ് കിർണി, ഖസ്‌ബ മേഖലകളിലാണ് പാക് സൈന്യം വെടിവെയ്‌പ്പും, മോർട്ടാർ ഷെല്ലാക്രമണവും നടത്തിയത്. ഇന്ത്യൻ സേന ശക്തമായി തിരിച്ചടിച്ചു.
പൂഞ്ചിൽ വീണ്ടും വെടിനിർത്തൽ കരാർ ലംഘിച്ച് പാകിസ്ഥാൻ - വെടിനിർത്തൽ കരാർ
കിർണി, ഖസ്‌ബ മേഖലകളിൽ പാക് സൈന്യം വെടിവെയ്‌പ്പും, മോർട്ടാർ ഷെല്ലാക്രമണവും നടത്തി. ഇന്ത്യൻ സേന ശക്തമായി തിരിച്ചടിച്ചു.
പൂഞ്ചിൽ വീണ്ടും വെടിനിർത്തൽ കരാർ ലംഘിച്ച് പാകിസ്ഥാൻ
ചൊവ്വാഴ്‌ച രാവിലെ പൂഞ്ചിലെ കിർണി, ദേഗ്വാർ മേഖലകളിലാണ് പാകിസ്ഥാൻ ആക്രമണം നടത്തിയത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പാക് സൈന്യം നിരവധി മേഖലകളിൽ വെടിനിർത്തൽ കരാർ ലംഘിക്കുകയാണ്. ബാലകോട്ടയിലും ചൊവ്വാഴ്‌ച പാക് ആക്രമണം നടത്തിയിരുന്നു. ഇതിനുമുമ്പ് പൂഞ്ച് ജില്ലയിലെ ഗുൽപൂർ മേഖലയിൽ തിങ്കളാഴ്‌ച പാകിസ്ഥാൻ വെടിനിർത്തൽ കരാർ ലംഘിച്ചിരുന്നു.