ശ്രീനഗർ: ജമ്മു കശ്‌മീരിലെ പൂഞ്ച് ജില്ലയിലെ നിയന്ത്രണ രേഖയിൽ പാകിസ്ഥാൻ സൈന്യം തുടർച്ചയായ മൂന്നാം ദിവസവും മോർട്ടാർ ഷെല്ലാക്രമണം നടത്തി. ഇന്ന് രാത്രി 8.45ഓടെ രജൗരി സെക്‌ടറിലെ നിയന്ത്രണരേഖയിൽ പാകിസ്ഥാൻ പ്രകോപനമില്ലാത്ത വെടിനിർത്തൽ കരാര്‍ ലംഘനം നടത്തിയെന്ന് ഇന്ത്യൻ പ്രതിരോധ വക്താവ് അറിയിച്ചു. ആക്രമണത്തിനെതിര ഇന്ത്യൻ സൈന്യം തിരിച്ചടിച്ചെന്നും അദ്ദേഹം പറഞ്ഞു.
രജൗരിയിലെ നിയന്ത്രണ രേഖയിൽ പാകിസ്ഥാൻ വീണ്ടും ഷെല്ലാക്രമണം നടത്തി - കശ്മീർ
ഇന്ന് രാത്രി 8.45ഓടെ രജൗരി സെക്‌ടറിലെ നിയന്ത്രണരേഖയിൽ പാകിസ്ഥാൻ പ്രകോപനമില്ലാത്ത വെടിനിർത്തൽ കരാര്‍ ലംഘനം നടത്തിയെന്ന് ഇന്ത്യൻ പ്രതിരോധ വക്താവ് അറിയിച്ചു
പാകിസ്ഥാൻ വീണ്ടും ഷെല്ലാക്രമണം നടത്തി
കഴിഞ്ഞ രണ്ട് ദിവസങ്ങളിലും പാകിസ്ഥാൻ സൈന്യം മങ്കോട്ടെ പ്രദേശത്ത് ഷെല്ലാക്രമണം നടത്തിയിരുന്നു. സുന്ദര്‍ബാനി, നൗഷെറ സെക്ടറിലെ നിയന്ത്രണ രേഖയിൽ കഴിഞ്ഞ വെള്ളിയാഴ്‌ച ഉണ്ടായ ഷെല്ലാക്രമണത്തിൽ ആറ് സുരക്ഷാ ഉദ്യോഗസ്ഥർക്ക് പരിക്കേറ്റു. ഈ വർഷം ജനുവരി ഒന്നിനും ഫെബ്രുവരി 23നും ഇടയിൽ അന്താരാഷ്ട്ര അതിർത്തിയിലും നിയന്ത്രണ രേഖയിലുമായി 646 വെടിനിർത്തൽ നിയമലംഘനങ്ങൾ നടന്നതായി പ്രതിരോധ സഹമന്ത്രി ശ്രീപാദ് നായിക് വ്യക്തമാക്കി.