കേരളം

kerala

ETV Bharat / bharat

അതിര്‍ത്തിയില്‍ പാക് ആക്രമണം; രണ്ട് ഗ്രാമവാസികള്‍ക്ക് പരിക്ക് - അതിര്‍ത്തിയില്‍ പാക് ആക്രമണം

അപകടത്തില്‍പ്പെട്ട ഒരാള്‍ പതിമൂന്നുകാരനായ കുട്ടിയാണ്. പൂഞ്ച്, ബാരാമുള്ള, കത്വാ ജില്ലകളിലെ അതിര്‍ത്തിപ്രദേശങ്ങളിലാണ് ആക്രമണം നടന്നത്.

kashmir latest news  pak firing in boarder latest news  അതിര്‍ത്തിയില്‍ പാക് ആക്രമണം  കശ്‌മീര്‍ വാര്‍ത്തകള്‍
അതിര്‍ത്തിയില്‍ പാക് ആക്രമണം: രണ്ട് ഗ്രാമവാസികള്‍ക്ക് പരിക്ക്

By

Published : Dec 12, 2019, 1:56 PM IST

ശ്രീനഗര്‍: അതിര്‍ത്തിയില്‍ പാകിസ്ഥാന്‍റെ മോര്‍ട്ടാര്‍ ആക്രമണത്തില്‍ രണ്ട് ഗ്രാമവാസികള്‍ക്ക് പരിക്കേറ്റു. പൂഞ്ച്, ബാരാമുള്ള, കത്വാ ജില്ലകളിലെ അതിര്‍ത്തിപ്രദേശങ്ങളിലാണ് ആക്രമണം നടന്നത്. രാവിലെ പതിനൊന്നരയോടെയാണ് മേഖലയില്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനം നടന്നത്. പൂഞ്ചിലാണ് ആദ്യം ആക്രമണം നടന്നത്. പിന്നാലെ മറ്റ് അതിര്‍ത്തികളിലും പാകിസ്ഥാന്‍ മോര്‍ട്ടാര്‍ പ്രയോഗിച്ചു.

മുഹമ്മദ് സലീം (24) എന്ന യുവാവിനും, തന്‍വീര്‍ അക്‌താറെന്ന പതിമൂന്നുകാരനുമാണ് പാക് ആക്രമണത്തില്‍ പരിക്കേറ്റത്. ഇരുവരും സമീപത്തെ ആശുപത്രിയില്‍ ചികില്‍സയിലാണ്. ആക്രമണത്തില്‍ മേഖലയിലെ പത്തോളം വീടുകള്‍ക്ക് നാശനഷ്‌ടം സംഭവിച്ചിട്ടുണ്ട്. ഇന്ന് പുലര്‍ച്ചെ രണ്ട് മണി വരെ മേന്ദാര്‍ സെക്‌ടറിലും പാകിസ്ഥാന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചിരുന്നു.

ABOUT THE AUTHOR

...view details