ന്യൂഡൽഹി: ഇന്ത്യയ്‌ക്കെതിരെ ആണവ ഭീഷണിയുമായി പാകിസ്ഥാൻ ഫെഡറൽ റെയിൽവേ മന്ത്രി ഷെയ്ഖ് റാഷിദ്. പ്രത്യേക പ്രദേശങ്ങളെ മാത്രം ആക്രമിക്കുവാൻ കഴിയുന്ന ആയുധങ്ങൾ പാകിസ്ഥാനിലുണ്ടെന്നും അസം പോലും ചിലപ്പോൾ ആക്രമണത്തിന്‍റെ റേഞ്ചിൽ വരുമെന്നും മന്ത്രി പറഞ്ഞു. പാകിസ്ഥാനിലെ വാർത്താ ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം.
ഇന്ത്യയ്‌ക്കെതിരെ ആണവായുദ്ധ ഭീഷണിയുമായി വീണ്ടും പാകിസ്ഥാൻ
ഇന്ത്യ പാകിസ്ഥാനെ ആക്രമിച്ചാൽ ഒരിക്കലും ഒരു പരമ്പരാഗത യുദ്ധരീതി പാകിസ്ഥാൻ പിന്തുടരില്ല. പിന്നീടത് ആണവയുദ്ധത്തിലാകും കലാശിക്കുകയെന്ന് പാകിസ്ഥാനിലെ വാർത്താ ചാനലിന് നൽകിയ അഭിമുഖത്തിൽ ഷെയ്ഖ് റാഷിദ് പറഞ്ഞു.
ഇന്ത്യ പാകിസ്ഥാനെ ആക്രമിച്ചാൽ ഒരിക്കലും ഒരു പരമ്പരാഗത യുദ്ധരീതി പാകിസ്ഥാൻ പിന്തുടരില്ല. പിന്നീടത് ആണവയുദ്ധത്തിലാകും കലാശിക്കുക. ഞങ്ങളുടെ ആയുധങ്ങൾ മുസ്‌ലിംകളെ സംരക്ഷിക്കുന്നതാകുമെന്നും ചില പ്രദേശങ്ങളെ മുന്നിൽക്കണ്ടുള്ളതാകും ആക്രമണങ്ങളെന്നും അദ്ദേഹം പറഞ്ഞു. അതിൽ ചിലപ്പോൾ അസം പോലും വന്നേക്കാം. എന്തെങ്കിലും സംഭവിച്ചാൽ അത് അവസാനമായിരിക്കുമെന്ന് ഇന്ത്യ അറിയണമെന്നും അദ്ദേഹം അഭിമുഖത്തിൽ പറഞ്ഞു.
2019ൽ പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ ഇന്ത്യയുമായുള്ള ആണവ യുദ്ധത്തെക്കുറിച്ച് നിരവധി തവണ സംസാരിച്ചിരുന്നു.