ഇസ്ലാമാബാദ്: ഗുരുദ്വാര അക്രമത്തിലെ ഇന്ത്യന്‍ ആരോപണങ്ങള്‍ തള്ളി പാകിസ്ഥാന്‍. ഇന്ത്യ നടത്തുന്നത് അടിസ്ഥാന രഹിതമായ ആരോപണങ്ങളാണെന്ന് പാകിസ്ഥാന്‍ അറിയിച്ചു. ഇന്ത്യന്‍ ഡി അഫയേഴ്സ് ഉദ്യോഗസ്ഥന്‍ ഗൗരവ് അലുവാലിയയെ വിളിച്ച് വരുത്തിയാണ് പാകിസ്ഥാന്‍ ഇക്കാര്യം അറിയിച്ചത്. ഡയറക്ടർ ജനറൽ (സൗത്ത് ഏഷ്യ, സാർക്ക്) സാഹിദ് ഹഫീസ് ചൗധരിയാണ് അലുവാലിയയെ വിളിപ്പിച്ചതെന്ന് വിദേശകാര്യ ഓഫീസ് അറിയിച്ചു. ഇന്നലെ പാക് ഡി അഫയേഴ്സ് ഉദ്യോഗസ്ഥനായ സയ്യിദ് ഹൈദർ ഷായ വിളിച്ച് വരുത്തി ഇന്ത്യ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു.
ഗുരുദ്വാര ആക്രമണം; ഇന്ത്യന്‍ ആരോപണങ്ങള്‍ തള്ളി പാകിസ്ഥാന്‍ - സാഹിദ് ഹഫീസ് ചൗധരി
ഇന്നലെ പാക് ഡി അഫയേഴ്സ് ഉദ്യോഗസ്ഥനായ സയ്യിദ് ഹൈദർ ഷാെയ വിളിച്ച് വരുത്തി ഇന്ത്യ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു. ഡയറക്ടർ ജനറൽ (സൗത്ത് ഏഷ്യ, സാർക്ക്) സാഹിദ് ഹഫീസ് ചൗധരിയാണ് അലുവാലിയയെ വിളിപ്പിച്ചതെന്ന് വിദേശകാര്യ ഓഫീസ് അറിയിച്ചു.
നങ്കാന സാഹിബ് ഗുരുദ്വാര ആക്രമിച്ചതിലും പെഷവാറിൽ സിഖു മതവിശ്വാസി കൊല്ലപ്പെട്ടതിന്‍റെയും അടിസ്ഥാനത്തിലാണ് ഇന്ത്യ പാകിസ്ഥാന്‍ പ്രതിനിധിയെ എതിര്‍പ്പ് അറിയിച്ചത്. എന്നാല്‍ ഇന്ത്യൻ സർക്കാരിന്‍റെ ആരോപണങ്ങള്‍ നിന്ദ്യവും പ്രകോപനകരവുമാണെന്നാണ് പാക് നിലപാട്. കശ്മീരിൽ നിന്ന് ശ്രദ്ധ തിരിക്കാനുള്ള ഇന്ത്യയുടെ തീവ്രശ്രമത്തിന്റെ ഭാഗമായാണ് ആരോപണങ്ങൾ. സിഖ് സമുദായവുമായി ബന്ധപ്പെട്ട അടിസ്ഥാനരഹിതവും കെട്ടിച്ചമച്ചതുമായ ഇന്ത്യൻ ആരോപണങ്ങളെ ഇസ്ലാമാബാദ് ശക്തമായി നിരസിച്ചുവെന്ന് പാകിസ്ഥന്‍ പ്രതികരിച്ചു. പാകിസ്ഥാന്‍ ഭരണഘടന രാജ്യത്തെ പൗരന്മാര്‍ക്ക് തുല്യ അവകാശമാണ് നല്‍കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.