ജമ്മുകശ്‌മീരിലെ പൂഞ്ചിൽ പാക് പ്രകോപനം - ശ്രീനഗർ
ഫോർവേഡ് പോസ്റ്റിലേക്കും നിയന്ത്രണ രേഖയിലുള്ള ഗ്രാമങ്ങളിലേക്കും പ്രകോപനമില്ലാതെ പാകിസ്ഥാൻ ഷെല്ലാക്രമണം നടത്തുകയായിരുന്നുവെന്ന് ഇന്ത്യൻ പ്രതിരോധ വക്താവ്
ജമ്മുകശ്‌മീരിലെ പൂഞ്ചിൽ പാക് പ്രകോപനം
ശ്രീനഗർ: ജമ്മുവിലെ പൂഞ്ച് സെക്‌ടറിൽ പാകിസ്ഥാന്‍റെ ഷെല്ലാക്രമണം. ഫോർവേഡ് പോസ്റ്റിലേക്കും നിയന്ത്രണ രേഖയിലുള്ള ഗ്രാമങ്ങളിലേക്കുമാണ് പാകിസ്ഥാൻ ഷെല്ലാക്രമണം നടത്തിയതെന്ന് ഇന്ത്യൻ പ്രതിരോധ വക്താവ് അറിയിച്ചു. വൈകുന്നേരം പൂഞ്ചിലെ ഷാപ്പൂർ, കിർനി മേഖലകളിൽ പാകിസ്ഥാൻ സൈന്യം വെടിവെപ്പും മോർട്ടോർ ഷെല്ലാക്രമണവും നടത്തുകയായിരുന്നുവെന്നും പ്രതിരോധ വക്താവ് പറഞ്ഞു. ഇന്ത്യ ശക്തമായി തിരിച്ചടിച്ചെന്നും ഇതുവരെ അപകടം റിപ്പോർട്ട് ചെയ്‌തിട്ടില്ലെന്നും വക്താവ് കൂട്ടിച്ചേർത്തു.