ശ്രീനഗർ:ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയിൽ നിയന്ത്രണ രേഖയ്ക്ക് സമീപം പാകിസ്ഥാൻ സൈന്യം വീണ്ടും വെടി നിറുത്തൽ കരാർ ലംഘിച്ചു. രാവിലെ 8:40ഓടെ ദേഗ്വാർ സെക്ടറിൽ അതിർത്തി കടന്നുള്ള വെടിവയ്പ്പ് ആരംഭിച്ചതായും ഇന്ത്യൻ സൈന്യം തിരിച്ചടിച്ചതായും അധികൃതർ അറിയിച്ചു.
കശ്മീരില്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് പാകിസ്ഥാന്‍
പാകിസ്ഥാന്‍റെ വെടിവയ്പിൽ ഇന്ത്യൻ സൈന്യത്തിൽ ആളപായമുണ്ടായതായി റിപ്പോർട്ടുകൾ ഇല്ലെന്നും അധികൃതർ വ്യക്തമാക്കി.
വെടിനിറുത്തൽ കരാർ ലംഘിച്ച് പാക്കിസ്ഥാൻ
പാകിസ്ഥാന്‍റെ വെടിവയ്പിൽ ഇന്ത്യൻ സൈന്യത്തിൽ ആളപായമുണ്ടായതായി റിപ്പോർട്ടുകൾ ഇല്ലെന്നും അധികൃതർ വ്യക്തമാക്കി. ചെറിയ ആയുധങ്ങൾ ഉപയോഗിച്ച് ആരംഭിച്ച വെടിവയ്പ്പിൽ രാവിലെ 9: 30ഓടെ മോർട്ടാർ പ്രയോഗിച്ചു. അവസാന റിപ്പോർട്ടുകൾ അനുസരിച്ച് ഇരുരാജ്യങ്ങളും തമ്മിൽ അതിർത്തി കടന്നുള്ള വെടിവയ്പ്പ് നടക്കുന്നുണ്ടെന്ന് സൈനിക വക്താവ് പറഞ്ഞു. മെയ് ഒമ്പതിനാണ് പാകിസ്ഥാൻ അവസാനമായി ദേഗ്വാർ സെക്ടറിൽ വെടിനിർത്തൽ ലംഘിച്ചത്.