പൂഞ്ച് ജില്ലയിൽ പാകിസ്ഥാന്‍റെ ഷെല്ലാക്രമണം - srinagar shahpur
യാതൊരു പ്രകോപനവും കൂടാതെയാണ് ശാഖ്‌പൂരിൽ പാകിസ്ഥാന്‍ ആക്രമണം നടത്തിയത്
പൂഞ്ച് ജില്ലയിൽ പാക് ഷെല്ലാക്രമണം
ശ്രീനഗർ: പൂഞ്ച് ജില്ലയിലെ നിയന്ത്രണ മേഖലയിൽ പാകിസ്ഥാൻ ഷെല്ലാക്രമണം നടത്തി. യാതൊരു പ്രകോപനവും കൂടാതെയാണ് ഷാപൂർ മേഖലയിൽ രാവിലെ പത്തേകാലോടെ ആക്രമണം നടന്നതെന്ന് അധികൃതർ അറിയിച്ചു. ജില്ലയിലെ കിർനി, കസ്‌ബ എന്നിവിടങ്ങളിലും ആക്രമണമുണ്ടായി. ആക്രമണത്തിൽ ആളപായമില്ലെന്നാണ് റിപ്പോർട്ട്.