അതിര്‍ത്തിയില്‍ പാകിസ്ഥാൻ സ്വദേശി അറസ്‌റ്റില്‍ - അതിര്‍ത്തി സുരക്ഷാ സേന
പാകിസ്ഥാനിലെ കസൂര്‍ ജില്ലയിലുള്ള ആര്‍ഷുല്‍ ഗ്രാമത്തില്‍ താമസിക്കുന്ന അദ്‌നാൻ എന്നയാളാണ് സേനയുടെ പിടിയിലായത്.
അതിര്‍ത്തിയില്‍ പാകിസ്ഥാൻ സ്വദേശി അറസ്‌റ്റില്‍
ഫെറോസ്‌പൂര്‍:പഞ്ചാബിലെ ഇന്ത്യാ പാക് അതിര്‍ത്തിയിലെ ഇന്ത്യൻ മേഖലയില്‍ നിന്ന്ഒരു പാക്കിസ്ഥാൻ സ്വദേശിയെ അതിര്‍ത്തി സുരക്ഷാ സേന പിടികൂടി. പാകിസ്ഥാനിലെ കസൂര്‍ ജില്ലയിലുള്ള ആര്‍ഷുല്‍ ഗ്രാമത്തില്‍ താമസിക്കുന്ന അദ്‌നാൻ എന്നയാളാണ് സേനയുടെ പിടിയിലായത്. ഇയാളുടെ പക്കല്‍ നിന്ന് ഒരു മൊബൈല്‍ ഫോണും 380 പാകിസ്ഥാൻ രൂപയും പിടിച്ചെടുത്തിട്ടുണ്ടെന്ന് അതിര്‍ത്തി സുരക്ഷാ സേന ഉദ്യോഗസ്ഥര്‍ പറഞ്ഞു.