പാക് നുഴഞ്ഞുകയറ്റക്കാരനെ വധിച്ചു - പാക് നുഴഞ്ഞുകയറ്റക്കാരനെ കൊന്നു
പഞ്ചാബില്‍ ഇന്ത്യ പാകിസ്ഥാൻ അതിര്‍ത്തി കടക്കാൻ ശ്രമിച്ചയാളെയാണ് ബിഎസ്എഫ് ഉദ്യോദസ്ഥര്‍ വെടിവച്ച് കൊന്നത്
ചണ്ഡീഗഢ്: പാക് നുഴഞ്ഞുകയറ്റക്കാരനെ ബിഎസ്‌എഫ് സുരക്ഷ ഉദ്യോഗസ്ഥർ വെടിവച്ച് കൊന്നു. ഇന്ത്യ പാകിസ്ഥാൻ അതിര്‍ത്തി കടക്കാൻ ശ്രമിച്ചയാളെയാണ് ബിഎസ്‌എഫ് ഉദ്യോഗസ്ഥർ കൊലപ്പെടുത്തിയത്. പഞ്ചാബിലെ പോസ്റ്റ് ഭരോവാളിന് സമീപം വ്യാഴാഴ്ച്ച രാത്രിയോടെയാണ് സംഭവം. കഴിഞ്ഞ ദിവസം ഫിറോസ്‌പൂരിലെ ഹുസൈൻവാല മേഖലയില്‍ അജ്ഞാത ഡ്രോണുകൾ ബിഎസ്‌എഫ് ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. പാകിസ്ഥാന്‍റെ ഭാഗത്ത് നിന്നെത്തിയ ഡ്രോണുകളെ പ്രദേശത്ത് പട്രോളിങ് നടത്തിയ ഉദ്യോഗസ്ഥര്‍ വെടിവെച്ചിട്ടതായും ബിഎസ്എഫ് വൃത്തങ്ങൾ അറിയിച്ചു.