രജൗരിയിൽ നുഴഞ്ഞുകയറ്റശ്രമം നടത്തിയ പാക് തീവ്രവാദി അറസ്റ്റിൽ
നൊഷേര സെക്‌ടറിൽ നിന്നാണ് ഇയാളെ പിടികൂടിയത്. കഴിഞ്ഞ നാല് ദിവസത്തിനുള്ളിൽ നിയന്ത്രണരേഖയിൽ നുഴഞ്ഞുകയറ്റശ്രമം നടത്തിയ രണ്ടാമത്തെ ആളാണിത്.
രജൗരിയിൽ നുഴഞ്ഞുകയറ്റശ്രമം നടത്തിയ പാക് തീവ്രവാദി അറസ്റ്റിൽ
ശ്രീനഗർ: രജൗരിയിലെ നിയന്ത്രണരേഖയിൽ നിന്ന് പാകിസ്ഥാൻ നുഴഞ്ഞുകയറ്റക്കാരനെ അറസ്റ്റ് ചെയ്‌തു. കഴിഞ്ഞ ദിവസം രാത്രിയിൽ നൊഷേര സെക്‌ടറിൽ നിന്നാണ് ഇയാളെ പിടികൂടിയത്. കഴിഞ്ഞ നാല് ദിവസത്തിനുള്ളിൽ നിയന്ത്രണരേഖയിൽ നുഴഞ്ഞുകയറ്റശ്രമം നടത്തിയ രണ്ടാമത്തെ ആളാണിത്. ഇയാളെ ചോദ്യം ചെയ്യുകയാണെന്ന് അധികൃതർ അറിയിച്ചു. ഈ മാസം 15ന് പാകിസ്ഥാൻ അധിനിവേശ കശ്‌മീരിലെ നാകിയാൽ സ്വദേശിയായ അബ്‌ദുൾ റഹ്‌മാൻ (28) എന്നയാളെ പൂഞ്ചിലെ നിയന്ത്രണ രേഖയിൽ നിന്നും പിടികൂടിയിരുന്നു.