ന്യൂഡല്‍ഹി:ഇന്ത്യൻ വ്യോമസേനയിലെ പൈലെറ്റ് അഭിനന്ദൻ വർധമാനെ പിടികൂടിയ പാകിസ്ഥാന്‍ സൈനികൻ സുബൈദാർ അഹമ്മദ് ഖാൻ കൊല്ലപ്പെട്ടു. അതിർത്തിയില്‍ പാക് സൈന്യത്തിന്‍റെ സഹായത്തോടെ നുഴഞ്ഞുകയറിയ അഹമ്മദ് ഖാൻ ഇന്ത്യൻ സൈന്യം നടത്തിയ വെടിവെപ്പിനിടെയാണ് കൊല്ലപ്പെട്ടത്. നക്യാല്‍ സെക്‌ടറില്‍ വെച്ച് ഈ മാസം 17നായിരുന്നു സംഭവമെന്നാണ് റിപ്പോർട്ട്. പാക് ആർമിയിലെ സ്പെഷ്യല്‍ സർവീസ് ഗ്രൂപ്പില്‍ അംഗമായ ഇയാള്‍ കൂടുതല്‍ നുഴഞ്ഞുകയറ്റക്കാരെ ഇന്ത്യയിലേക്ക് കടത്തിവിടാൻ ശ്രമിക്കുന്നതിനിടെയാണ് കൊല്ലപെട്ടത്.
അഭിനന്ദനെ പിടികൂടിയ പാക് കമാന്‍റോ കൊല്ലപ്പെട്ടു - അഭിനന്ദൻ വർദ്ധമാന്‍
അതിർത്തിയില്‍ പാക് സൈന്യത്തിന്‍റെ സഹായത്തോടെ നുഴഞ്ഞുകയറിയ അഹമ്മദ് ഖാൻ ഇന്ത്യൻ സൈന്യം നടത്തിയ വെടിവെപ്പിനിടെയാണ് കൊല്ലപ്പെട്ടത്
അഭിനന്ദനെ പിടികൂടിയ പാക്ക് കമാന്‍റോ കൊല്ലപ്പെട്ടു
കശ്മീരില്‍ തീവ്രവാദം സജീവമാക്കി നിർത്താനുള്ള പാക്ക് പദ്ധതിയുടെ ഭാഗമായി പരിശീലനം ലഭിച്ച ജെയ്ഷേ മുഹമ്മദ് തീവ്രവാദികളെ ഖാൻ അണിനിരത്തിയിരുന്നതായാണ് വിവിധ വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്. കഴിഞ്ഞ ഫെബ്രുവരി 27ന് ബാലക്കോട്ട് ആക്രമണത്തിന് ശേഷം അഭിനന്ദനെ പാകിസ്ഥാന്‍ സൈന്യം പിടികൂടിയപ്പോള്‍ പുറത്തുവിട്ട ചിത്രങ്ങളില്‍ എയർഫോഴ്‌സ് ഓഫീസർക്ക് പിറകിലായി താടിക്കാരനായ ഖാനുമുണ്ടായിരുന്നു. ബാലക്കോട്ട് വ്യോമാക്രമണത്തെ തുടർന്നാണ് മുമ്പ് അഭിനന്ദൻ ശത്രു സൈന്യത്തിന്‍റെ പിടിയിലായത്.