പാകിസ്ഥാൻ ആര്‍മിയുടെയും വിദേശകാര്യ മന്ത്രാലയത്തിന്‍റെയും വെബ്സൈറ്റുകള്‍ ഹാക്ക് ചെയ്യപ്പെട്ടു. ഇന്നലെ രാത്രിയോടെ ഹോളണ്ട്, ഓസ്ട്രേലിയ, ബ്രിട്ടൻ, സൗദി തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് വിദേശകാര്യ മന്ത്രാലയത്തിന്‍റെ സൈറ്റ് ലഭിക്കുന്നില്ലെന്ന് വക്താവ് ഡോ. മുഹമ്മദ് ഫൈസല്‍ പറഞ്ഞു. എന്നാല്‍ പാകിസ്ഥാനില്‍ സൈറ്റ് യാതൊരു പ്രശ്നങ്ങളുമില്ലാതെ പ്രവര്‍ത്തിച്ചിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
പാക് ആര്‍മിയുടെ സൈറ്റ് ഹാക്ക് ചെയ്തു; ഹാക്കിങിന് പിന്നില്‍ ഇന്ത്യയെന്ന് പാകിസ്ഥാൻ
പുല്‍വാമയിലെ ഭീകരാക്രമണത്തിന് പിന്നാലെ പാക് ആര്‍മിയുടെയും വിദേശകാര്യ മന്ത്രാലയത്തിന്‍റെയും വെബ്സൈറ്റുകള്‍ ഹാക്ക് ചെയ്യപ്പെട്ടു.
പ്രതീകാത്മക ചിത്രം
പ്രശ്നങ്ങള്‍ പരിഹരിക്കാനുള്ള ശ്രമത്തിലാണ് ഐടി സംഘമെന്നും അദ്ദേഹം പറഞ്ഞു. ഹാക്കിങിന് പിന്നില്‍ ഇന്ത്യയാണെന്നാണ് പാകിസ്ഥാന്‍ വിശ്വസിക്കുന്നതെന്ന് പാക് പത്രമായ ഡോണ്‍ റിപ്പോര്‍ട്ട് ചെയ്തു. പുല്‍വാമയിലെ ഭീകരാക്രമണത്തിന് പിന്നാലെയാണ് പാകിസ്ഥാന്‍റെ ഔദ്യോഗിക വെബ്സെെറ്റുകള്‍ ഹാക്ക് ചെയ്യപ്പെട്ടിരിക്കുന്നത്.