പൂഞ്ചിൽ വീണ്ടും പാകിസ്ഥാന്‍റെ ഷെല്ലാക്രമണം - പാകിസ്ഥാൻ ഷെല്ലാക്രമണം
പൂഞ്ചിലെ നിയന്ത്രണരേഖയോട് ചേർന്ന ഗ്രാമങ്ങളെയും ഫോർവേർഡ് പോസ്റ്റുകളെയും ലക്ഷ്യം വച്ചാണ് ആക്രമണം
ശ്രീനഗർ: പൂഞ്ചിൽ പാക് സേന ഷെല്ലാക്രമണം നടത്തി. പൂഞ്ചിലെ നിയന്ത്രണരേഖയോട് ചേർന്ന ഗ്രാമങ്ങളെയും ഫോർവേർഡ് പോസ്റ്റുകളെയും ലക്ഷ്യം വച്ചാണ് ആക്രമണം നടത്തിയത്. ബാലാകോട്ട്, മെന്ദാർ എന്നിവിടങ്ങളിൽ നടത്തിയ ആക്രമണത്തിൽ ആര്‍ക്കും പരിക്കേറ്റതായി റിപ്പോർട്ട് ചെയ്‌തിട്ടില്ല. ഒരു പ്രകോപനവും കൂടാതെയാണ് വൈകിട്ട് ഏഴ് മണിയോടുകൂടി പാകിസ്ഥാൻ ആക്രമണം നടത്തിയതെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. കുപ്‌വാര ജില്ലയിലെ തങ്ദാർ സെക്‌ടറിലെ ഗ്രാമങ്ങളും ഫോർവേർഡ് പോസ്റ്റുകളും പാകിസ്ഥാൻ ലക്ഷ്യം വച്ചിരുന്നതായി അധികൃതർ പറഞ്ഞു. രാവിലെ 11 മണിയോടുകൂടിയാണ് തങ്ദാർ സെക്‌ടറിൽ ആക്രമണം നടത്തിയത്.