രജൗരിയിൽ പാക് ഷെല്ലാക്രമണം - പാക് സൈന്യം
ഇന്ത്യൻ സൈന്യം ശക്തമായി തിരിച്ചടിച്ചതായി പ്രതിരോധ വക്താവ്.
രജൗരിയിൽ പാക് ഷെല്ലാക്രമണം
ശ്രീനഗർ: ജമ്മു കശ്മീരിലെ നിയന്ത്രണ രേഖയിൽ പാകിസ്ഥാൻ ഷെല്ലാക്രമണം നടത്തിയതായി ഇന്ത്യൻ സൈന്യം അറിയിച്ചു. രജൗരി ജില്ലയിലെ നിയന്ത്രണ രേഖയിൽ വെള്ളിയാഴ്ചയാണ് പാകിസ്ഥാൻ സൈന്യം ഷെല്ലാക്രമണം നടത്തിയത്. ഏകദേശം പത്ത് മണിക്കൂറോളം ആക്രമണം നടന്നതായി പ്രതിരോധ വക്താവ് പറഞ്ഞു. ഇന്ത്യൻ സൈന്യം ശക്തമായി തിരിച്ചടിച്ചതായും അദ്ദേഹം അറിയിച്ചു.