ശ്രീനഗർ:ജമ്മു കശ്മീരിലെ പൂഞ്ച്, രജൗരി ജില്ലകളിലെ നിയന്ത്രണ രേഖയിൽ പാകിസ്ഥാൻ സൈന്യം വെടിവയ്പും ഷെല്ലാക്രമണവും ശക്തമാക്കി. കഴിഞ്ഞ 12 ദിവസമായി പാകിസ്ഥാൻ സൈന്യം ആക്രമണം തുടരുകയാണ്. വ്യാഴാഴ്ച രാവിലെ കാസ്ബ, കിർനി മേഖലകളിലും പാകിസ്ഥാൻ വെടിനിർത്തൽ കരാർ ലംഘിച്ചതായി പ്രതിരോധ വക്താവ് ലഫ്റ്റനന്‍റ് കേണൽ ദേവേന്ദർ ആനന്ദ് പറഞ്ഞു.
പൂഞ്ച്, രജൗരി ജില്ലകളിൽ ആക്രമണം ശക്തമാക്കി പാകിസ്ഥാൻ - പൂഞ്ച് രജൗരി ജില്ലകളിൽ ആക്രമണം ശക്തമാക്കി പാകിസ്ഥാൻ
ഇന്തോ-പാക് അതിർത്തിക്കടുത്തുള്ള ഗ്രാമങ്ങളിൽ താമസിക്കുന്നവർ ആശങ്കയില്‍
പൂഞ്ച്
കഴിഞ്ഞയാഴ്ച പാകിസ്ഥാന്‍ ഷെല്ലാക്രമണത്തിൽ മൂന്ന് ഗ്രാമവാസികൾ കൊല്ലപ്പെട്ടത് മുതൽ രജൗരി, പൂഞ്ച്, കുപ്‌വാര, കാസ്ബ, കിർനി മേഖലകളിലെ ഇന്തോ-പാക് അതിർത്തിക്കടുത്തുള്ള ഗ്രാമങ്ങളിൽ താമസിക്കുന്നവർ ആശങ്കയിലാണ്.