പൂഞ്ച് സെക്‌ടറിൽ ഷെല്ലാക്രമണം; ജവാൻ കൊല്ലപ്പെട്ടു
പാകിസ്ഥാൻ പ്രകോപനമില്ലാതെ പൂഞ്ചിലെ ദേഗ്ബാർ സെക്‌ടറിലേക്ക് ആക്രമണം നടത്തുകയായിരുന്നുവെന്ന് ഇന്ത്യൻ പ്രതിരോധ വക്താവ്. ഇന്ത്യൻ സൈന്യം ശക്തമായി തിരിച്ചടിച്ചു
പൂഞ്ച് സെക്‌ടറിൽ ഷെല്ലാക്രമണം നടത്തി പാകിസ്ഥാൻ
ജമ്മു: പൂഞ്ചിലെ നിയന്ത്രണ രേഖയിലെ പോസ്റ്റുകളിലേക്കും ഗ്രാമങ്ങളിലേക്കും പാകിസ്ഥാൻ നടത്തിയ ഷെല്ലാക്രമണത്തിൽ ജവാൻ കൊല്ലപ്പെട്ടു. മൂന്ന് പേർക്ക് പരിക്കേറ്റു. മോര്‍ട്ടര്‍ ഷെല്ലാക്രമണങ്ങളാണ് പാകിസ്ഥാൻ നടത്തിയതെന്ന് ഇന്ത്യൻ പ്രതിരോധ വക്താവ് അറിയിച്ചു. ഇന്ത്യൻ സൈന്യം ശക്തമായി തിരിച്ചടിച്ചു. 3.45ഓടെ പാകിസ്ഥാൻ പ്രകോപനമില്ലാതെ പൂഞ്ചിലെ ദേഗ്ബാർ സെക്‌ടറിലേക്ക് ആക്രമണം നടത്തുകയായിരുന്നുവെന്നും ഇന്ത്യൻ പ്രതിരോധ വക്താവ് പറഞ്ഞു.
Last Updated : Feb 8, 2020, 11:05 PM IST