ശ്രീനഗർ: ജമ്മു കശ്‌മീരിലെ പൂഞ്ചിൽ വെടിനിർത്തൽ കരാർ ലംഘിച്ച് പാകിസ്ഥാൻ. ഇന്ത്യൻ സൈന്യം ശക്തമായി തിരിച്ചടിച്ചതായി പ്രതിരോധ വക്താവ് അറിയിച്ചു. കെർനി, ഖസ്‌ബ, ഷാഹ്‌പൂർ സെക്‌ടറുകളിലെ നിയന്ത്രണ രേഖയ്ക്ക് സമീപമാണ് പാക് സൈന്യത്തിന്‍റെ മോർട്ടാർ ഷെല്ലാക്രമണവും വെടിവയ്‌പ്പും നടന്നത്. യാതൊരു പ്രകോപനവും കൂടാതെയാണ് ആക്രമണം നടന്നതെന്ന് അധികൃതർ അറിയിച്ചു.
പൂഞ്ചിൽ വെടിനിർത്തൽ കരാർ ലംഘിച്ച് പാകിസ്ഥാൻ; തിരിച്ചടിച്ച് സൈന്യം
സെപ്‌റ്റംബറിൽ മാത്രം 37 തവണയാണ് പാകിസ്ഥാൻ വെടിനിർത്തൽ കരാർ ലംഘിച്ചത്. സുന്ദർബൻ സെക്‌ടറിലുണ്ടായ ആക്രമണത്തിൽ ഒരു ജവാൻ വീരമൃത്യു വരിച്ചിരുന്നു.
പാകിസ്ഥാൻ
സെപ്‌റ്റംബറിൽ മാത്രം 37 തവണയാണ് പാകിസ്ഥാൻ വെടിനിർത്തൽ കരാർ ലംഘിച്ചത്. രജൗരിയിലെ സുന്ദർബൻ സെക്‌ടറിലുണ്ടായ ആക്രമണത്തിൽ കഴിഞ്ഞയാഴ്‌ച ഒരു ജവാൻ വീരമൃത്യു വരിച്ചിരുന്നു. രണ്ട് പേർക്ക് സാരമായ പരിക്കേൽക്കുകയും ചെയ്‌തു.