ഇസ്ലാമാബാദ്: പാകിസ്ഥാൻ മുൻ പ്രസിഡന്‍റും പാകിസ്ഥാൻ പീപ്പിൾസ് പാർട്ടി (പിപിപി) നേതാവുമായ ആസിഫ് അലി സർദാരിക്കെതിരെ നാഷണൽ അക്കൗണ്ടബിലിറ്റി ബ്യൂറോ (എൻഎബി) അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു. വ്യാജ ബാങ്ക് അക്കൗണ്ട് കേസിലെ സംശയാസ്പദമായ ഇടപാടുകൾ സംബന്ധിച്ച് സർദാരിയുടെ ഇടക്കാല ജാമ്യാപേക്ഷ ഇസ്ലാമാബാദ് ഹൈക്കോടതിയുടെ രണ്ട് അംഗ ബെഞ്ച് ഇന്ന് കേൾക്കുമെന്ന് ദി എക്സ്പ്രസ് ട്രിബ്യൂൺ റിപ്പോർട്ട് ചെയ്തു.
വ്യാജ ബാങ്ക് അക്കൗണ്ട് കേസ്; മുൻ പാക് പ്രസിഡന്‍റിനെതിരെ വാറണ്ട്
കള്ളപ്പണം വെളുപ്പിച്ച കേസിൽ ഇസ്ലാമാബാദിലെ കോടതി സെപ്റ്റംബറിൽ വാദം കേട്ടിരുന്നു.
കള്ളപ്പണം വെളുപ്പിച്ച കേസിൽ ഇസ്ലാമാബാദിലെ കോടതി സെപ്റ്റംബറിൽ വാദം കേട്ടിരുന്നു. നബ് സമർപ്പിച്ച ഒന്നിലധികം അഴിമതി കേസുകളിൽ ഉൾപ്പെട്ട സർദാരിക്ക് കഴിഞ്ഞ വർഷം മെഡിക്കൽ കാരണങ്ങളാൽ ഇസ്ലാമാബാദ് ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നു. കഴിഞ്ഞ ആഴ്ച, സർദാരിയെ അസുഖം ബാധിച്ചതിനെ തുടർന്ന് ആശുപത്രിയിലേക്ക് മാറ്റി.
അതേസമയം, പാകിസ്ഥാൻ തെഹ്രീക് ഇൻ ഇൻസാഫ് (പി.ടി.ഐ) സർക്കാരിനെതിരെ രൂക്ഷമായ വിമർശനങ്ങളുയർത്തി പാകിസ്ഥാൻ ഡെമോക്രാറ്റിക് മൂവ്‌മെന്‍റ് (പി.ഡി.എം) എന്ന പേരിൽ എല്ലാ പ്രധാന പ്രതിപക്ഷ പാർട്ടികളും ചേർന്ന് സഖ്യം രൂപീകരിച്ചു.