കേരളം

kerala

ETV Bharat / bharat

കമലക്ക് കൃഷിയും ജീവിതവും രണ്ടല്ല, കൃഷി തന്നെയാണ് ജീവിതം - കമലാ പുജാരി

ജൈവകൃഷി പ്രോത്സാഹനത്തിനും പരമ്പരാഗത വിത്തുകളുടെ സംരക്ഷണത്തിനുമുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് കമലാ പുജാരിയെ 2019ൽ രാജ്യം പത്മശ്രീ നല്‍കി ആദരിച്ചു

Odisha  crop preservation  agriculturist  ജൈവകൃഷി  പരമ്പരാഗത കൃഷി  കമലാ പുജാരി  ഒഡിഷ
കാര്‍ഷിക മേഖലക്ക് മുതല്‍ കൂട്ടൊരുക്കി കമല പുജാരി

By

Published : Mar 7, 2020, 9:24 AM IST

Updated : Mar 7, 2020, 9:54 AM IST

ഭുവനേശ്വര്‍: പരമ്പരാഗത കൃഷിരീതികളെ പ്രോത്സാഹിപ്പിക്കാനായി തന്‍റെ ജീവിതം മാറ്റിവച്ചിരിക്കുകയാണ് ഒഡിഷയിലെ ആദിവാസി വയോധിക കമല പുജാരി. ആധുനിക കൃഷിരീതികളുടെ പിന്നാലെ പോകാതെ ജൈവകൃഷിയെയും പരമ്പരാഗത മാര്‍ഗങ്ങളെയും സംരക്ഷിക്കുന്നതനായി പ്രവര്‍ത്തിക്കുകയാണിവര്‍. ജൈവകൃഷി പ്രോത്സാഹനത്തിനും പരമ്പരാഗത വിത്തുകളുടെ സംരക്ഷണത്തിനുമുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് കമല പുജാരിയെ 2019ൽ രാജ്യം പത്മശ്രീ നല്‍കി ആദരിച്ചു.

2019ൽ രാജ്യം പത്മശ്രീ നല്‍കി ആദരിച്ചു
കമലക്ക് കൃഷിയും ജീവിതവും രണ്ടല്ല, കൃഷി തന്നെയാണ് ജീവിതം

ഒഡിഷയിലെ കോരാപുട്ട് ജില്ലയിലെ പത്രപുത് ഗ്രാമത്തിൽ നിന്നുള്ള കമല ചെറുപ്പം മുതൽ തന്നെ പരമ്പരാഗത വിത്തുകൾ സംരക്ഷിക്കാനും ജൈവകൃഷി ചെയ്യാനും തുടങ്ങിയിരുന്നു. 20 വര്‍ഷത്തോളമായി വിവിധ വിളകളിൽ നിന്ന് വിത്തുകൾ ശേഖരിക്കുകയും അവ സംരക്ഷിക്കുകയും ചെയ്യുന്നുണ്ട്. ഇതിനോടകം 300ലധികം വിത്തുകൾ ശേഖരിക്കാൻ കഴിഞ്ഞതായും കമല പറയുന്നു. എം‌എസ് സ്വാമിനാഥൻ റിസർച്ച് ഫൗണ്ടേഷന്‍റെ പ്രവര്‍ത്തനങ്ങൾക്ക് കമല സഹായിക്കുകയും കാർഷിക മേഖലയെക്കുറിച്ചുള്ള തന്‍റെ അറിവ് പങ്കുവെക്കുകയും ചെയ്യുന്നുണ്ട്. ഫൗണ്ടേഷന്‍റെ ഗവേഷണ കാലയളവില്‍ വ്യത്യസ്ത തരം വിത്തുകൾ തിരിച്ചറിയുന്നതിനും ശേഖരിക്കുന്നതിനും സംരക്ഷിക്കുന്നതിനും കമല പുജാരി സഹായിച്ചിട്ടുണ്ടെന്ന് ഗവേഷകൻ പ്രസാന്ത് കുമാർ പരിദ പറഞ്ഞു.

കമല പുജാരി

ആദിവാസി വിഭാഗത്തിലുള്ള കമല അവരുടെ പൂർവിക കൃഷിരീതികൾ സംരക്ഷിക്കുന്നതിനായി പരിശ്രമിക്കുന്നുണ്ട്. നമ്മുടെ കാർഷിക ചരിത്രം ഭാവി തലമുറയിലേക്ക് പകര്‍ന്ന് നല്‍കുന്നതില്‍ ഇവരുടെ പങ്ക് വലുതായിരിക്കുമെന്ന് കോരാപുട്ട് മുൻ കലക്‌ടര്‍ ഗദാധര പരിദ പറയുന്നു. ഗ്രാമത്തിലെ സ്ത്രീകളുടെയും എംഎസ് ഫൗണ്ടേഷന്‍റെയും സഹായത്തോടെ കമലയുടെ നേതൃത്വത്തില്‍ 'സീഡ് ബാങ്ക്' പ്രവര്‍ത്തിക്കുന്നുണ്ട്. നിരവധി പരമ്പരാഗത നെല്ല് വിത്തുകൾ സംരക്ഷിക്കാൻ ഇവർക്ക് കഴിഞ്ഞു. 2002ൽ ദക്ഷിണാഫ്രിക്കയിലെ ജോഹന്നാസ്ബർഗിൽ നടന്ന യു‌എൻ‌ഡി‌പി സ്പോൺ‌സേര്‍ഡ് സമ്മേളനത്തിലേക്ക് കമലയെ ക്ഷണിച്ചിരുന്നു. കമലയുടെ കമ്മ്യൂണിറ്റി വികസന പ്രവര്‍ത്തനങ്ങൾ കണക്കിലെടുത്ത് 'ഇക്വേറ്റർ ഇനിഷ്യേറ്റീവ് അവാർഡ്' നല്‍കി ആദരിക്കുകയും ചെയ്‌തു. 2004ൽ കാർഷിക മേഖലയിലെ സമഗ്ര സംഭാവനയ്ക്കുള്ള സംസ്ഥാന സർക്കാരിന്‍റെ മികച്ച കർഷക അവാർഡും ലഭിച്ചു.

Last Updated : Mar 7, 2020, 9:54 AM IST

ABOUT THE AUTHOR

...view details