കേരളം

kerala

ETV Bharat / bharat

462.88 ലക്ഷം മെട്രിക് ടൺ അരി സംഭരിച്ചെന്ന് കേന്ദ്രം - 462.88 ലക്ഷം മെട്രിക് ടൺ അരി

ഈ മാസം 28ആം തിയതിയിലെ കണക്കുകൾ പ്രകാരം കേരളം ഉൾപ്പടെയുള്ള സംസ്ഥാനങ്ങൾ 462.88 ലക്ഷം മെട്രിക് ടൺ അരിയാണ് സംഭരിച്ചത്

Paddy procurement  Paddy procurement goes up 25%  Kharif season  state which lead in paddy procurement  അരി സംഭരണം  462.88 ലക്ഷം മെട്രിക് ടൺ അരി  കേന്ദ്ര കൃഷി- കർഷക ക്ഷേമ മന്ത്രാലയം
462.88 ലക്ഷം മെട്രിക് ടൺ അരി സംഭരിച്ചെന്ന് കേന്ദ്രം

By

Published : Dec 29, 2020, 9:48 PM IST

ന്യൂഡൽഹി: ഖാരിഫ് വിളവെടുപ്പ് കാലയളവിൽ ഇതുവരെ 462.88 ലക്ഷം മെട്രിക് ടൺ അരി സംഭരിച്ചെന്ന് കേന്ദ്ര കൃഷി- കർഷക ക്ഷേമ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ വർഷത്തെ അപേഷിച്ച് 24.90 ശതമാനത്തിന്‍റെ വർദ്ധനവാണ് സംഭരണത്തിൽ ഉണ്ടായത്. കഴിഞ്ഞ വർഷം 370.57 ലക്ഷം മെട്രിക് ടൺ അരിയാണ് സംഭരിച്ചത്.

2020-21 വർഷത്തെ സംഭരണം തുടരുകയാണെന്നും മന്ത്രാലയം അറിയിച്ചു. ഈ മാസം 28ആം തിയതിയിലെ കണക്കുകൾ പ്രകാരം കേരളം ഉൾപ്പടെയുള്ള സംസ്ഥാനങ്ങൾ 462.88 ലക്ഷം മെട്രിക് ടൺ അരിയാണ് സംഭരിച്ചത്. ഇതുവരെ 57.47 ലക്ഷം കർഷകരിൽ നിന്ന് 87,391.98 കോടി രൂപയുടെ നെല്ല് താങ്ങു വിലയിൽ സർക്കാർ വാങ്ങിയതായും മന്ത്രാലയം അറിയിച്ചു.

ABOUT THE AUTHOR

...view details