ചെന്നൈ:ബിജെപിയെന്ന മഹാനദിയില്‍ മുങ്ങി മോക്ഷം നേടാന്‍ താനില്ലെന്ന് മുന്‍ കേന്ദ്ര ധനകാര്യമന്ത്രി പി. ചിദംബരം. ചെന്നൈ സ്‌മൃതി ഭവനില്‍ ശനിയാഴ്‌ച പൊതുപരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ബിജെപിയെ ഗംഗാനദിയായാണ് ചിലര്‍ കാണുന്നത്. അതില്‍ മുങ്ങിയാല്‍ മോക്ഷം ലഭിക്കുമെന്നും കരുതുന്നു. എന്നാല്‍ ആ മഹാനദിയില്‍ മുങ്ങി മോക്ഷം നേടാന്‍ താനില്ലെന്ന് അദ്ദേഹം പറഞ്ഞു. ഐഎന്‍എക്‌സ് മീഡിയ അഴിമതി കേസില്‍ 106 ദിവസത്തെ ജയില്‍ വാസത്തിന് ശേഷം വ്യാഴാഴ്‌ചയാണ് പി. ചിദംബരത്തിന് സുപ്രീം കോടതി ജാമ്യം നല്‍കിയത്. ജയിലിൽ കഴിയുന്നത് വലിയ കാര്യമല്ല, കാരണം മുൻകാലങ്ങളിൽ പല നേതാക്കളും ജയില്‍വാസം അനുഭവിച്ചിട്ടുണ്ടെന്ന് ചിദംബരം പറഞ്ഞു. തടിക്കട്ടിലില്‍ കിടന്നാല്‍ നട്ടെല്ലിന്‍റെ ബലം കൂടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ബിജെപിയെന്ന മഹാനദിയില്‍ മുങ്ങി മോക്ഷം നേടാന്‍ ഞാനില്ല: പി ചിദംബരം - I would never take a dip in 'holy river' of BJP
ജയിലിൽ കഴിയുന്നത് വലിയ കാര്യമല്ല, കാരണം മുൻകാലങ്ങളിൽ പല നേതാക്കളും ജയില്‍വാസം അനുഭവിച്ചിട്ടുണ്ട്. തടിക്കട്ടിലില്‍ കിടന്നാല്‍ നട്ടെല്ലിന്‍റെ ബലം കൂടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു
ന്യായാധിപനും നിയമത്തിനും മുന്നില്‍ മാത്രമേ താന്‍ തലകുനിക്കുകയുള്ളു. എതിരാളികളെ കേസില്‍ കുടുക്കി അവരുടെ സ്വാതന്ത്രത്തെ ഇല്ലാതാക്കുകയാണ് ഭരണകക്ഷി ചെയ്യുന്നത്. താന്‍ സമ്മര്‍ദ്ദത്തിന് വഴങ്ങി ബിജെപിയില്‍ ചേരില്ലെന്നും അദ്ദേഹം പറഞ്ഞു. മാധ്യമങ്ങളുടെയും പ്രതിപക്ഷത്തിന്‍റെയും സ്വാതന്ത്രത്തെ ഭരണകക്ഷി ഇല്ലാതാക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രാജ്യത്തിന്‍റെ സാമ്പത്തിക രംഗം അതീവ ഗുരുതരമാണ്. ചരക്ക് സേവന നികുതി വര്‍ദ്ധിപ്പിച്ചതിലൂടെ സാമ്പത്തിക രംഗത്തെ കേന്ദ്രം കൂടുതല്‍ തകര്‍ത്തു. റിസർവ് ബാങ്കിൽ നിന്ന് 1.76 ലക്ഷം കോടി രൂപയുടെ അധിക പണം കേന്ദ്രം പിൻവലിച്ചതിനെത്തുടർന്ന് 800 കോർപ്പറേറ്റ് ഉടമകൾക്ക് 1.50 ലക്ഷം കോടി രൂപയുടെ ആശ്വാസം ലഭിച്ചുവെന്നും അദ്ദേഹം ആരോപിച്ചു. കാര്‍ത്തി ചിദംബരവും യോഗത്തില്‍ പങ്കെടുത്തു.