ഭോപ്പാല്‍: മധ്യപ്രദേശില്‍ വരാനിരിക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പില്‍ അസദുദ്ദീന്‍ ഒവൈസിയുടെ എഐഎംഐഎം മത്സരിക്കും. തെരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാനത്ത് മുസ്ലീം ആധിപത്യമുള്ള പ്രദേശങ്ങളില്‍ പാര്‍ട്ടി സര്‍വെ നടത്തും. അടുത്ത വര്‍ഷം ഫെബ്രുവരിയോടെയാണ് സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് നടത്തുക. തെരഞ്ഞെടുപ്പില്‍ മത്സരിക്കുക വഴി എഐഎംഐഎം മധ്യപ്രദേശ് രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കാനൊരുങ്ങുകയാണ്. മുസ്ലീം ഭൂരിപക്ഷ പ്രദേശങ്ങളായ ഇന്‍ഡോര്‍, ഭോപ്പാല്‍, ഉജ്ജെയിന്‍, കന്ദ്‌വ,സാഗര്‍, ബുര്‍ഹാന്‍പൂര്‍, രത്‌ലാം, ജാവ്‌ര, ജബല്‍പൂര്‍, ബാലഘട്ട്, മന്ദസൗര്‍ എന്നിവിടങ്ങളാണ് പാര്‍ട്ടി ലക്ഷ്യമിടുന്നത്.
മധ്യപ്രദേശില്‍ വരാനിരിക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പില്‍ എഐഎംഐഎം മത്സരിക്കും - ഭോപ്പാല്‍
തെരഞ്ഞെടുപ്പില്‍ മത്സരിക്കുക വഴി എഐഎംഐഎം മധ്യപ്രദേശ് രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കാനൊരുങ്ങുകയാണ്.
![മധ്യപ്രദേശില്‍ വരാനിരിക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പില്‍ എഐഎംഐഎം മത്സരിക്കും AIMIM to contest urban local body polls in MP latest news on Asaduddin Owaisi urban local body elections in MP Madhya Pradesh urban local body polls തദ്ദേശ തെരഞ്ഞെടുപ്പില്‍ എഐഎംഐഎം മത്സരിക്കും എഐഎംഐഎം മധ്യപ്രദേശ് ഭോപ്പാല്‍ AIMIM](https://etvbharatimages.akamaized.net/etvbharat/prod-images/768-512-10006075-1038-10006075-1608899864875.jpg)
മധ്യപ്രദേശില്‍ വരാനിരിക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പില്‍ എഐഎംഐഎം മത്സരിക്കും
എഐഎംഐഎം തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതോടെ സംസ്ഥാനത്ത് കോണ്‍ഗ്രസ് കടുത്ത മത്സരം നേരിടേണ്ടി വരുമെന്ന് പ്രതീക്ഷിക്കുന്നു. ബിഹാറില്‍ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ എഐഎംഐഎം അഞ്ച് സീറ്റുകള്‍ നേടിയിരുന്നു. അതേസമയം ഹൈദരാബാദ് മുന്‍സിപ്പല്‍ തെരഞ്ഞെടുപ്പില്‍ ഒവൈസിയുടെ 44 സ്ഥാനാര്‍ഥികളാണ് ജയിച്ചത്. വടക്കെ ഇന്ത്യയിലും പാര്‍ട്ടിക്ക് വേരുറപ്പിക്കാനാണ് ഒവൈസിയുടെ നീക്കം.