സ്കൂളില്‍ നാടകം: ബിന്ദറില്‍ അറസ്റ്റിലായവരെ സന്ദര്‍ശിച്ചതായി ഒവൈസി - അസദുദ്ദീന്‍ ഒവൈസി
കര്‍ണ്ണാടകയിലെ ബിന്ദറിലെ സ്കൂളിലെ ആറാം ക്ലാസുകാരിയുടെ മാതാവിനെയും സ്കൂളിലെ പ്രധാന അധ്യപിക ഫരീദയേയുമായിരുന്നു പൊലീസ് അറസ്റ്റ് ചെയ്തത്. ജനുവരി 21നാണ് ഇരുവരെയും പൊലീസ് അറസ്റ്റ് ചെയ്തത്.
ഹൈദരാബാദ്: സി.എ.എ - എന്‍.ആര്‍.സി വിരുദ്ധ നാടകം അവതരിപ്പിച്ച വിദ്യാര്‍ഥിയുടെ മാതാവ് നജ്മുന്നീസയെ എ.ഐ.എം.ഐ.എം നേതാവ് അസദുദ്ദീന്‍ ഒവൈസി സന്ദര്‍ശിച്ചു. കര്‍ണ്ണാടകയിലെ ബിന്ദറില്‍ ആറാം ക്ലാസുകാരിയുടെ മാതാവിനെയും സ്കൂളിലെ പ്രധാന അധ്യപിക ഫരീദയേയുമായിരുന്നു പൊലീസ് അറസ്റ്റ് ചെയ്തത്. ജനുവരി 21നാണ് ഇരുവരെയും പൊലീസ് അറസ്റ്റ് ചെയ്തത്. സ്കൂള്‍ വാര്‍ഷികത്തിന്‍റെ ഭാഗമായി അവതരിപ്പിച്ച നാടകം പൗരത്വ നിയമ വിരുദ്ധമാണെന്നും പ്രധാനമന്ത്രിയെ അപകീര്‍ത്തിപ്പെടുത്തുന്നതാണെന്നും കാണിച്ചായിരുന്നു അറസ്റ്റ്. നാടകത്തിന് അനുമതി നല്‍കിയ സ്കൂള്‍ മാനേജ്മെന്‍റിനെതിരെയും കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. രണ്ടുപേരാണ് ഈ കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായത്. ആറ് കുട്ടികളാണ് നാടകത്തില്‍ അഭിനയിച്ചത്. കുട്ടികളെ മാതാപിതാക്കളുടെ സാന്നിധ്യത്തില്‍ പൊലീസ് ചോദ്യം ചെയ്തിരുന്നു.