ഹൈദരാബാദ്: ഇന്ത്യയുടെ സംയുക്ത സൈനിക മേധാവി (സിഡിഎസ്) ബിപിൻ റാവത്തിന്‍റെ പ്രസ്‌തവനയ്‌ക്കെതിരെ രൂക്ഷവിമര്‍ശനവുമായി ഹൈദരാബാദ് എംപിയും, ഓൾ ഇന്ത്യ മജ്‌ലിസ് ഇ ഇത്തിഹാദുൽ മുസ്ലിമീൻ അധ്യക്ഷനുമായ അസദുദ്ദീൻ ഒവൈസി.തീവ്രവാദ പ്രവര്‍ത്തനങ്ങളിലേക്ക് കടക്കുന്ന കശ്‌മീരി യുവാക്കളുടെ എണ്ണം കൂടുകയാണെന്നും അവരെ രക്ഷിക്കാന്‍ വേണ്ട പരിപാടികള്‍ മേഖലയില്‍ ഉടന്‍ സംഘടപ്പിക്കണമെന്നുമുള്ള ബിപിന്‍ റാവത്തിന്‍റെ പ്രസ്താവനയെയാണ് അസദുദ്ദീന്‍ ഒവൈസി വിമർശിച്ചത്.
ബിപിന്‍ റാവത്തിന്‍റെ കശ്‌മീര്‍ പരാമര്‍ശം; വിമര്‍ശനവുമായി ഒവൈസി - അസദുദ്ദീൻ ഒവൈസി
രാഷ്‌ട്രീയം പറയുന്നത് വഴി ജനാധിപത്യ വ്യവസ്ഥയിലുള്ള ജനങ്ങളുടെ മേധാവിത്വത്തെ ബിപിൻ റാവത്ത് ദുര്‍ബലപ്പെടുത്തുകയാണെന്ന് അസദുദ്ദീൻ ഒവൈസി ആരോപിച്ചു.
ഇത്തരം കാര്യങ്ങളില്‍ തീരമാനമെടുക്കേണ്ടത് ജനങ്ങള്‍ തെരഞ്ഞെടുത്ത സര്‍ക്കാരാണ് . അല്ലാതെ സൈനികമേധാവിയല്ല. പോളിസികളും രാഷ്‌ട്രീയവും പറയുന്നത് വഴി ജനാധിപത്യ വ്യവസ്ഥയിലുള്ള ജനങ്ങളുടെ മേധാവിത്വത്തെ അദ്ദേഹം ദുര്‍ബലപ്പെടുത്തുകയാണ് - ഒവൈസി ട്വിറ്ററില്‍ കുറിച്ചു.
റെയ്‌സീന ഡയലോഗ് 2020 എന്ന പരിപാടിയില്‍ സംസാരിക്കവെയാണ് കശ്‌മീരിലെ തീവ്രവാദപ്രവര്‍ത്തനങ്ങളെക്കുറിച്ച് ബിപിന്‍ റാവത്ത് സംസാരിച്ചത്. പത്ത് വയസുള്ള കുട്ടികളിലേക്ക് പോലും തീവ്രവാദ ആശയങ്ങള്‍ പ്രചരിക്കുന്നുണ്ട്, ഇത് തടയേണ്ടത് അത്യാവശ്യമാണെന്നും അതിന് വേണ്ട ശ്രമങ്ങള്‍ നാം നടത്തണമെന്നുമാണ് ബിപിന്‍ റാവത്ത് അഭിപ്രായപ്പെട്ടത്.