ഹൈദരാബാദ്:തെലങ്കാന സെക്രട്ടേറിയറ്റ് വളപ്പിൽ സ്ഥിതിചെയ്തിരുന്ന പള്ളിയും ക്ഷേത്രവും പൊളിച്ചുമാറ്റിയ സംഭവത്തിൽ അപലപിച്ച് ഹൈദരാബാദ് എംപിയും അഖിലേന്ത്യാ മജ്‌ലിസ് ഇ- ഇത്തിഹാദ് -ഉൽ-മുസ്‌ലിമീൻ മേധാവിയുമായ അസദുദ്ദീൻ ഉവൈസി. പൊളിച്ചുമാറ്റിയ കരാറുകാരനെ അറസ്റ്റ് ചെയ്യണമെന്ന് ഒവൈസി ആവശ്യപ്പെട്ടു.
ആരാധനാലായങ്ങൾ പൊളിച്ചതിനെതിരെ അസദുദ്ദീൻ ഉവൈസി - demolition of Secretariat building
വാസ്തുപ്രശ്നങ്ങൾ നിലനിൽക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി തെലങ്കാനയിലെ സെക്രട്ടറിയേറ്റ് കെട്ടിടം പൊളിച്ചുമാറ്റാൻ തീരുമാനിച്ചിരുന്നു
Telangana
വാസ്തുപ്രശ്നങ്ങൾ നിലനിൽക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി തെലങ്കാനയിലെ സെക്രട്ടറിയേറ്റ് കെട്ടിടം പൊളിച്ചുമാറ്റാൻ തീരുമാനിച്ചിരുന്നു. തുടർന്നാണ് പൊളിക്കൽ നടപടിക്രമങ്ങൾ ആരംഭിച്ചത്. ഇക്കാര്യം പരിശോധിക്കാൻ പാർട്ടി എംഎൽഎമാരായ അക്ബറുദ്ദീൻ ഉവൈസിയും മൊസാം ഖാനും സംസ്ഥാന നിയമസഭയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഉവൈസി ചൂണ്ടിക്കാട്ടി. പുതിയ സെക്രട്ടേറിയറ്റ് പണിയുന്നതിനെ എതിർക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.