കരിമ്പുമായി വന്ന ട്രക്ക് മറിഞ്ഞ് ഒരാൾ മരിച്ചു - ബിജ്നോർ
ബിജ്നോർ ജില്ലയിലാണ് അപകടം നടന്നത്
ഉത്തർപ്രദേശിൽ കരിമ്പ് നിറച്ച് വന്ന ട്രക്ക് മറിഞ്ഞ് ഒരാൾ മരിച്ചു
ലക്‌നൗ: കരിമ്പ് നിറച്ച് വന്ന ട്രക്ക് മറിഞ്ഞ് അപകടം. ബിജ്നോർ ജില്ലയിൽ നടന്ന അപകടത്തിൽ ഒരാൾ മരിക്കുകയും മൂന്ന് പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്‌തു. പരിക്കേറ്റവരെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ദാംപൂരിലെ പഞ്ചസാര ഫാക്‌ടറിയിലേക്ക് കരിമ്പ് നിറച്ച് വന്ന ട്രക്കാണ് റോഡിൽ മറിഞ്ഞത്. അമിതഭാരമായതിനാൽ ഡ്രൈവർക്ക് ട്രക്ക് നിയന്ത്രിക്കാൻ സാധിക്കാത്തതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.